സോന കോംസ്റ്റാർ (Sona Comstar) ചെയർമാൻ സഞ്ജയ് കപൂർ (Sunjay Kapur) എഴുതിയ വിൽപത്രത്തിന്റെ സാധുത ചോദ്യം ചെയ്ത് ഹർജി. സഞ്ജയ് കപൂറിന്റെ മുന്‍ ഭാര്യയും ബോളിവുഡ് താരവുമായ കരിഷ്മ കപൂറിന്റെ (Karisma Kapoor) മക്കള്‍ സഞ്ജയിയുടെ 30000 കോടി രൂപയുടെ സ്വത്തുക്കളിൽ തങ്ങളുടെ ന്യായമായ വിഹിതം ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. കരിഷ്മ കപൂറിന്റെയും സഞ്ജയ് കപൂറിന്റെയും മകളും പ്രായപൂര്‍ത്തിയാകാത്ത മകനുമാണ് ഹര്‍ജിക്കാര്‍.

Sanjay Kapur assets dispute

സഞ്ജയ് കപൂറിന്റെ മൂന്നാം ഭാര്യ പ്രിയ കപൂര്‍ സഞ്ജയിയുടെ സ്വത്തുക്കളുടെ പൂര്‍ണ നിയന്ത്രണം നേടുന്നതിനായി അദ്ദേഹത്തിന്റെ വില്‍പത്രം വ്യാജമായി നിര്‍മിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് കേസ്. പിതാവിന്റെ മരണസമയത്ത് അദ്ദേഹത്തിന്റെ സ്വത്തുക്കളെക്കുറിച്ച് തങ്ങള്‍ക്ക് പൂര്‍ണ വിവരങ്ങള്‍ ഇല്ലായിരുന്നുവെന്ന് കരിഷ്മയുടെ മക്കള്‍ ഹര്‍ജിയില്‍ പറയുന്നു. പ്രിയ കപൂര്‍ വിശദാംശങ്ങള്‍ മറച്ചുവെച്ച് സ്വത്തുക്കളുടെ വിവരങ്ങള്‍ വെളിപ്പെടുത്താതിരുന്നതായി അവര്‍ ആരോപിക്കുന്നു.

അതേസമയം സഞ്ജയിയുടെ അമ്മ റാണി കപൂറും വിൽപത്രത്തിന്റെ സാധുത ചോദ്യം ചെയ്ത് ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. മകന്റെ സ്വത്ത് കൈകാര്യം ചെയ്യുന്നതിൽ ആശങ്ക പ്രകടിപ്പിച്ച റാണി, സ്വത്ത് വകകളിൽ നിന്ന് തന്നെ പൂർണമായും ഒഴിവാക്കിയതായും വാദമുന്നയിക്കുന്നു. വിൽപത്രവുമായി ബന്ധപ്പെട്ട ഒരു വിവരങ്ങളും റാണി കപൂറിനെ അറിയിച്ചിട്ടില്ലെന്ന് റാണിയുടെ അഭിഭാഷകൻ ആരോപിക്കുന്നു. വിൽപത്രത്തെക്കുറിച്ചുള്ള വിവരങ്ങൾ ആവശ്യപ്പെട്ട് റാണി നിരവധി ഇമെയിലുകൾ അയച്ചുവെങ്കിലും യാതൊരു മറുപടിയു ലഭിച്ചില്ലെന്നും അഭിഭാഷകൻ പറഞ്ഞു. 

Karisma Kapoor’s children and Sanjay Kapur’s mother challenge the validity of his will in court, claiming their share of his vast ₹30,000 crore estate.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version