സർവീസുകൾ ശക്തമാക്കാൻ ഒരുങ്ങി കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം (Kozhikode International Airport). പുതിയ മൂന്ന് വിമാനക്കമ്പനികളാണ് കരിപ്പൂർ വിമാനത്താവളത്തിലേക്ക് സർവീസ് ആരംഭിക്കാനെത്തുന്നത്. നിലവിലുള്ള കമ്പനികൾ സർവീസുകൾ കൂട്ടാനും തയ്യാറെടുക്കുന്നുണ്ട്.

ഫ്ലൈ 91 (FLY91), ആകാശ എയർ (Akasa Air) എന്നീ കമ്പനികൾ ആഭ്യന്തര സെക്ടറിലാണ് സർവീസിന് ഒരുങ്ങുന്നത്. 2020ലെ അപകടത്തിന് ശേഷം സർവീസ് നിർത്തിയ സൗദി എയർ (Saudi Air) ഒക്ടോബർ മാസത്തോടെ മടങ്ങിയെത്തുമെന്നും റിപ്പോർട്ടുണ്ട്. ഇതിനുപുറമേ ശ്രീലങ്കൻ എയർലൈൻസ് (Sri Lankan Airlines) കോഴിക്കോട് സർവീസ് ആരംഭിക്കുന്നതിനായി സാമ്പത്തിക സർവേ ആരംഭിച്ചിട്ടുമുണ്ട്.
ഗോവ–കോഴിക്കോട്–അഗത്തി മേഖലയിലാണ് എഫ്. 19 സർവീസ് ആരംഭിക്കുക. കോഴിക്കോട്–ദുബായ്, സൗദി സർവീസുകളും കമ്പനിയുടെ പരിഗണനയിലുണ്ട്. മുംബൈ–കോഴിക്കോട്–മുംബൈ റൂട്ടിലാണ് ആകാശ എയർ സർവീസ്. ഒക്ടോബർ 1 മുതൽ സർവീസ് ആരംഭിക്കും. സൗദി എയർ ഒക്ടോബർ അവസാനം മടങ്ങിയെത്തുമെന്നാണ് റിപ്പോർട്ട്. ഇതോടൊപ്പം ഇൻഡിഗോ, എയർ ഇന്ത്യ എക്സ്പ്രസ്, സ്പൈസ് ജെറ്റ്, ഫ്ലൈനാസ് എന്നീ കമ്പനികൾ കോഴിക്കോട് കേന്ദ്രമായി അധിക സർവീസുകളും നടത്താൻ പദ്ധതിയുണ്ട്.
Kozhikode International Airport is set to boost its services with new airlines like Fly91, Akasa Air, and Saudi Air, enhancing connectivity for travelers.