ഫിസിയോതെറാപ്പിസ്റ്റുകൾ ഡോക്ടർമാർ അല്ലെന്നും അവർ ‘ഡോ.’ എന്ന ഉപസർഗം ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് ആരോഗ്യ സംരക്ഷണത്തിനുള്ള പ്രാഥമിക നിയന്ത്രണ സ്ഥാപനമായ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് (DGHS). പുതിയ ഫിസിയോതെറാപ്പി പാഠ്യപദ്ധതിയിൽ ഇതനുസരിച്ച് മാറ്റങ്ങൾ വരുത്തണമെന്നാണ് നിർദേശം. ഫിസിയോതെറാപ്പിസ്റ്റുകൾ ‘ഡോ.’ എന്ന ഉപസർഗം ഉപയോഗിക്കുന്നത് രോഗികളെ തെറ്റിദ്ധരിപ്പിക്കാനും ആശയക്കുഴപ്പത്തിലാക്കാനും കാരണമാകുമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന് (IMA) അയച്ച കത്തിൽ ഡിജിഎച്ച്എസ് ചൂണ്ടിക്കാട്ടി.
2025 ലെ ഫിസിയോതെറാപ്പിക്കായുള്ള കോംപിറ്റൻസി ബേസ്ഡ് കരിക്കുലത്തിലെ വ്യവസ്ഥയ്‌ക്കെതിരെ ഇന്ത്യൻ അസോസിയേഷൻ ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ (IAPMR) ഉൾപ്പെടെ നിരവധി ഗ്രൂപ്പുകൾ എതിർപ്പുകൾ ഉന്നയിച്ചിട്ടുള്ളതായും ഡിജിഎച്ച്എസ് കത്തിൽ പറയുന്നു. ഈ വർഷം ഏപ്രിലിൽ പുറത്തിറക്കിയ സിലബസിൽ, ഫിസിയോതെറാപ്പി ബിരുദധാരികൾക്ക് അവരുടെ പേരിന് മുൻപ് ‘PT’ എന്നതിനൊപ്പം ‘Dr.’ എന്നും ഉപയോഗിക്കാമെന്ന് നിർദേശിച്ചിരുന്നു. ഇതിനെതിരെയാണ് ഇപ്പോൾ ഡിജിഎച്ച്എസ് രംഗത്തെത്തിയിരിക്കുന്നത്.
The DGHS has directed that physiotherapists can no longer use the ‘Dr.’ prefix before their names, stating it misleads and confuses patients.