തിരുവനന്തപുരം – മംഗളൂരു വന്ദേഭാരത് 20 കോച്ചുകളുള്ള പുതിയ റേക്കുമായി സർവീസ് ആരംഭിച്ചിരിക്കുകയാണ്. ഇതുവരെ 16 കോച്ചുകളുമായി സർവീസ് നടത്തിയിരുന്ന ട്രെയിനാണ് ഇപ്പോൾ 20 കോച്ചുകളുമായി സർവീസ് ആരംഭിച്ചിരിക്കുന്നത്. കോച്ചുകളുടെ എണ്ണം 20 ആക്കി ഉയർത്തിയതോടെ 300ലധികം സീറ്റുകളാണ് അധികമായി ലഭിക്കുക.

Thiruvananthapuram-Mangaluru Vande Bharat

160 ശതമാനത്തോടെ ഉയർന്ന ഒക്യുപെൻസിയുള്ള സർവീസാണ് മംഗളൂരു വന്ദേഭാരത്. മംഗളൂരു വന്ദേഭാരതിനു പുറമേ നാഗർകോവിൽ – ചെന്നൈ എഗ്മോർ, തിരുവനന്തപുരം–കാസർകോട് എന്നീ വന്ദേഭാരതുകളാണ് തിരുവനന്തപുരം ഡിവിഷനിൽ സർവീസ് നടത്തുന്ന വന്ദേഭാരത് ട്രെയിനുകൾ. മറ്റ് രണ്ട് വന്ദേഭാരതുകളും 20 കോച്ചുകളുള്ളവയാണ്. മംഗളൂരു വന്ദേഭാരതിൽ കോച്ചുകളുടെ എണ്ണം കൂട്ടിയതോടെ ഡിവിഷനിലെ മൂന്ന് വന്ദേഭാരതുകളും 20 കോച്ച് ഉള്ളവയായി. 

The Thiruvananthapuram-Mangaluru Vande Bharat Express now operates with 20 coaches, adding over 300 seats to meet high demand.

Share.

Comments are closed.

Exit mobile version