മുംബൈയിലെ നിർദിഷ്ട വാട്ടർ മെട്രോ പദ്ധതിക്കായി വിശദ പദ്ധതി റിപ്പോർട്ട് (DPR) തയ്യാറാക്കാൻ മഹാരാഷ്ട്ര സർക്കാർ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിനെ (KMRL) തിരഞ്ഞെടുത്തു. മുംബൈ മെട്രോപൊളിറ്റൻ മേഖലയിലുടനീളമുള്ള വാട്ടർ മെട്രോ കണക്റ്റിവിറ്റിയെക്കുറിച്ച് അന്വേഷിച്ച കൺസൾട്ടൻസി വിഭാഗം നേരത്തെ നടത്തിയ സാധ്യതാ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഡിപിആർ തയ്യാറാക്കുന്നതെന്ന് കെഎംആർഎൽ അറിയിച്ചു.

മുംബൈ മെട്രോപൊളിറ്റൻ പ്രദേശം മുഴുവൻ ഉൾപ്പെടുത്തി വൈതർണ, വസായ്, മനോരി, താനേ, പൻവേൽ, കരാഞ്ജ തുടങ്ങിയ ജലാശയങ്ങളെ ബന്ധിപ്പിച്ച് വാട്ടർമെട്രോ സർവീസ് തുടങ്ങുന്നതിനുള്ള സാധ്യത പഠന റിപ്പോർട്ട് റെക്കോർഡ് വേഗത്തിലാണ് കെഎംആർഎല്ലിന്റെ കൺസൾട്ടൻസി വിഭാഗം തയാറാക്കി സമർപ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് മഹാരാഷ്ട്ര സർക്കാർ ഡിപിആർ തയ്യാറാക്കാനുള്ള ടെൻഡർ നടപടികൾ ആരംഭിച്ചത്.
The Maharashtra government has selected Kochi Metro Rail Ltd (KMRL) to prepare the Detailed Project Report (DPR) for the proposed Mumbai Water Metro project.