ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാൻ (Shah Rukh Khan) അഭിനയത്തിനൊപ്പംതന്നെ ആഢംബര ജീവിതത്തിന്റെ പേരിലും വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. ഷാരൂഖിന്റെ ലാവിഷ് ജീവിതത്തിന്റെ പ്രതീകമാണ് അദ്ദേഹത്തിന്റെ കൈവശമുള്ള അത്യാഢംബര കാറുകൾ.

12 കോടി രൂപ വിലവരുന്ന ബുഗാട്ടി വെയ്റണാണ് (Bugatti Veyron) ഷാരൂഖിന്റെ പക്കലുള്ള ഏറ്റവും ആഢംബര നിറഞ്ഞ കാർ. 9.6 കോടി രൂപ വില വരുന്ന റോൾസ് റോയ്സ് ഫാന്റമാണ് (Rolls-Royce Phantom Drophead Coupe) അദ്ദേഹത്തിന്റെ പക്കലുള്ള മറ്റൊരു വമ്പൻ കാർ.
ഇതിനു പുറമേ നിരവധി ബിഎംഡബ്ല്യുകളും താരത്തിന്റെ പക്കലുണ്ട്. 2.62 കോടി രൂപ വില വരുന്ന ഐ8ഉം (BMW i8) 1.35 കോടി രൂപ വിലയുള്ള 7 സീരീസുമാണ് (BMW 7 Series) ഇതിൽ പ്രധാനം. ബിഎം ഉണ്ടെങ്കിൽ ബെൻസും വേണമല്ലോ! രണ്ട് കോടി രൂപയ്ക്ക് അടുത്ത് വില വരുന്ന എസ് ക്ലാസ്സും (Mercedes-Benz S-Class) ജിഎൽഇയുമാണ് (GLE) താരത്തിന്റെ പക്കലുള്ള മെഴ്സിഡേഴ്സുകൾ. ഇതൊന്നും പോരാഞ്ഞ് ഏതാണ്ട് 3.3 കോടി രൂപ വില വരുന്ന ബെൻ്റ്ലിയും (Bentley Continental GT) റേഞ്ച് റോവർ വോഗും (Range Rover Vogue) താരത്തിന്റെ പക്കലുണ്ട്.