ആമസോണിലും മറ്റും 300 രൂപ മുതൽക്ക് സാരികൾ കിട്ടും. എന്നാൽ ഒരു സാരിക്ക് മൂന്ന് കോടിയോളം രൂപ വിലവരുന്നത് ഓർത്തു നോക്കൂ. കൃത്യമായി പറഞ്ഞാൽ 3.93 കോടി രൂപ. തമിഴ്നാട് The Chennai Silks പുറത്തിറക്കിയ വിവാഹ് പട്ട് സാരിക്കാണ് ഈ വമ്പൻ വില. വില കേട്ടാൽ സാരി സ്വർണം കൊണ്ടാണെന്ന് തോന്നില്ലേ. ആ തോന്നൽ സത്യമാണ്! രാജാ രവിവർമയുടെ പെയിന്റിങ്ങുകൾ സ്വർണ-വെള്ളി നൂലുകൾ കൊണ്ട് സാരിയിൽ ചേർത്തിരിക്കുന്നു. വിലകൊണ്ട് ഞെട്ടിച്ച വേറെയും സാരികളുണ്ട്, അവ നോക്കാം.
ഉത്തർ പ്രദേശിൽ നിന്നുള്ള Banarasi Silk Saree ആണ് വിലയിലെ മറ്റൊരു താരം. 10 ലക്ഷം രൂപ വരെയാണ് ഇവയുടെ വില. മഹാരാഷ്ട്രയിൽ നിന്നുള്ള പൈത്താനി സാരികൾക്ക് എട്ടു ലക്ഷം രൂപ വരെ വിലവരുമ്പോൾ തമിഴ്നാട്ടിൽ നിന്നുതന്നെയുള്ള കാഞ്ചീവരം സാരികൾക്ക് ഏഴ് ലക്ഷം രൂപ വരെ വിലയുണ്ട്. പട്ടോള സാരി, മൈസൂരു സിൽക്ക് സാരി, ജംദാനി സാരി, ചന്ദേരി സിൽക്ക് സാരി തുടങ്ങിയവയും വിലയുടെ കാര്യത്തിൽ ‘ലക്ഷപ്രഭുക്കളാണ്.

Discover some of the most expensive sarees in the world, including India’s Vivah Pattu saree, which is worth millions due to its intricate designs.