കേരളത്തിലെ പരമ്പരാഗത ചെമ്മീൻ കൃഷിക്ക് ആദ്യമായി അക്വാകൾച്ചർ സ്റ്റ്യൂവാർഡ്ഷിപ്പ് കൗൺസിൽ (ASC) സർട്ടിഫിക്കേഷൻ ലഭിച്ചു. യൂറോപ്പിലേക്ക് ഉയർന്ന വിലയ്ക്ക് ചെമ്മീൻ കയറ്റുമതി ചെയ്യുന്നതിനായാണ് പരമ്പരാഗത പൊക്കാളി കൃഷിയിടങ്ങളിൽ കൃഷി ചെയ്യുന്ന ബ്ലാക്ക് ടൈഗർ ഷ്രിംപിന് (Penaeus monodon) സർട്ടിഫിക്കേഷൻ ലഭിച്ചത്. ആലപ്പുഴ, എറണാകുളം എന്നിവിടങ്ങളിലെ 200 ഹെക്ടർ ജലവിസ്തൃതിയിലുള്ള എട്ട് ഫാമുകൾക്കാണ് എഎസ്സി ഗ്രൂപ്പ് അംഗീകാരം.
നാഷണൽ സെന്റർ ഫോർ അക്വാറ്റിക് ആനിമൽ ഹെൽത്ത് (NCAAH), കൊച്ചി സയൻസ് ആൻഡ് ടെക്നോളജി യൂണിവേഴ്സിറ്റി (CUSAT), ബേബി മറൈൻ ഇന്റർനാഷണൽ, കോഓപ്പ് കോഓപ്പറേറ്റീവ്സ് സ്വിറ്റ്സർലൻഡ് (Coop Cooperatives Switzerland) എന്നിവ ചേർന്ന് മൂന്നു വർഷക്കാലം നടത്തിയ സംയുക്ത പരിശ്രമങ്ങളാണ് ഈ നേട്ടത്തിന് പിന്നിൽ. മത്സ്യകൃഷിയിൽ ഇക്കോസിസ്റ്റം ബേസ്ഡ് ആപ്രോച്ച് (Ecosystem Based Approach) സംയോജിപ്പിച്ച്, കേരളത്തിലെ ബ്രാക്കിഷ് വാട്ടർ (Brackish Water) ചെമ്മീൻ കൃഷിയെ സുസ്ഥിര ഉത്പാദന സംവിധാനമാക്കി ഉയർത്തുകയായിരുന്നു ലക്ഷ്യം. ഇതിലൂടെ പരിസ്ഥിതി ജൈവവൈവിധ്യവും ഗുണനിലവാരവും സംരക്ഷിച്ച്, ഭാവിതലമുറയ്ക്കായി ജൈവ സർട്ടിഫൈഡ് ചെമ്മീൻ ഉത്പാദനം സാധ്യമാകും.

Traditional Pokkali shrimp farming in Kerala receives ASC certification, enabling high-value exports to Europe and promoting sustainable aquaculture.