നെക്സ്റ്റ് ജെൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) വെയറബിൾ ഡിവൈസുമായി മെറ്റ (Meta). ലെൻസിനകത്ത് തന്നെ ചെറിയ ഡിസ്പ്ലേ ഉൾപ്പെടുത്തിയിട്ടുള്ള സ്മാർട്ട് ഗ്ലാസ്സാണ് മെറ്റാ സിഇഒ മാർക്ക് സക്കർബർഗ് കഴിഞ്ഞ ദിവസം പുറത്തുവിട്ടത്.
‘മെറ്റ റേ-ബാൻസ് ഡിസ്പ്ലേ ഗ്ലാസസ്’ എന്ന് പേരിട്ടിരിക്കുന്ന പുതിയ കണ്ണടകളിലൂടെ മൊബൈൽ ഫോൺ സ്ക്രീനിലേക്കു നിരന്തരം നോക്കേണ്ട കാലം അവസാനിക്കുമെന്ന് കമ്പനി പറഞ്ഞു. മെസേജുകൾ, ഫോട്ടോകൾ, മറ്റു ഓൺലൈൻ കാര്യങ്ങൾ തുടങ്ങി ഡിജിറ്റൽ ജീവിതം മുഴുവനും മെറ്റയുടെ AI സൗകര്യങ്ങളുമായി നേരിട്ട് കണ്ണടയിലൂടെ തന്നെ കൈകാര്യം ചെയ്യാൻ കഴിയുമെന്ന് സക്കർബർഗ് വ്യക്തമാക്കി. സാധാരണ പ്രിസ്ക്രിപ്ഷൻ കണ്ണടകളെയും സൺഗ്ലാസുകളെയും ഓർമിപ്പിക്കുന്ന രീതിയിലാണ് പുതിയ മെറ്റ സ്മാർട്ട് ഗ്ലാസുകൾ രൂപകൽപന ചെയ്തിരിക്കുന്നത്.

Mark Zuckerberg announces Meta’s new AI-powered smart glasses in partnership with Ray-Ban, featuring a built-in display for seamless digital life.
