ഇന്ത്യയിൽ ജിഗാ ഫാക്ടറി നിർമിക്കാൻ ടെസ്‌ല. ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റംസ് നിർമ്മാതാക്കളായ ടെസ്‌ല ഗ്രൂപ്പും () സാങ്കേതികവിദ്യയിലും സുസ്ഥിര വികസനത്തിലും ആഗോളതലത്തിൽ മുൻപന്തിയിലുള്ള എസ്ആർഎഎം & എംആർഎഎം ഗ്രൂപ്പും (SRAM & MRAM) ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലും ഇലക്ട്രിക് വാഹന ബാറ്ററി സൗകര്യങ്ങൾ സ്ഥാപിക്കുന്നതിനായി 1 ബില്യൺ യുഎസ് ഡോളറിന്റെ കരാറിൽ ഒപ്പുവെച്ചു.
എസ്‌ആർഎഎം & എംആർഎഎം ഗ്രൂപ്പ് സിംഗിൾ-വിൻഡോ അനുമതികൾ, ഗ്രാന്റുകൾ, സബ്സിഡികൾ, നികുതി ഇളവുകൾ, പ്രാദേശിക പങ്കാളിത്തങ്ങൾ എന്നിവ ഉറപ്പാക്കുന്നതിനായുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുമെന്ന് അറിയിച്ചു. അതേസമയം, ടെസ്ല ഗ്രൂപ്പ് ഈ അത്യാധുനിക ഫാക്ടറികളുടെ രൂപകൽപ്പന, എഞ്ചിനീയറിംഗ്, നിർമാണം എന്നിവ മേൽനോട്ടം വഹിച്ച്, പ്രവർത്തനം തടസ്സമില്ലാതെ മുന്നേറാൻ ശ്രദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഏകദേശം 500 ഏക്കർ വീതം വ്യാപിക്കുന്ന ഈ ഗിഗാ ഫാക്ടറികൾ സമഗ്രമായ ബാറ്ററി നിർമ്മാണവും സ്റ്റോറേജ് സപ്ലൈ ചെയിനും ഉൾക്കൊള്ളുമെന്ന് ഹിറാനന്ദാനി വ്യക്തമാക്കി.
കരാർ പ്രകാരം, ഇന്ത്യയിലും യുഎസ്, മലേഷ്യ, ഒമാൻ, ബ്രസീൽ, യുഎഇ, കംബോഡിയ തുടങ്ങിയ 15 രാജ്യങ്ങളിലും മൊത്തം അഞ്ച് ഇവി ബാറ്ററി ഫാക്ടറികൾ സ്ഥാപിക്കുമെന്ന് എസ്ആർഎഎം & എംആർഎഎം ഗ്രൂപ്പ് ചെയർമാൻ സൈലേഷ്.എൽ.ഹിരാനന്ദാനി പ്രസ്താവനയിൽ പറഞ്ഞു.
Tesla Group and SRAM & MRAM have partnered to build EV battery giga factories in India and 14 other countries with a $1B investment.