ഓൺലൈൻ ഗെയിംസ് പ്രൊമോഷൻ ആൻഡ് റെഗുലേഷൻ ആക്ടിന് (Promotion and Regulation of Online Games Act) കീഴിലുള്ള നിയമങ്ങൾ ഒക്ടോബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. പണം ഉപയോഗിച്ച് കളിക്കുന്ന ഓൺലൈൻ ഗെയിമുകൾ നിരോധിക്കാനും ഇ-സ്പോർട്സ്, ഓൺലൈൻ സോഷ്യൽ ഗെയിമുകൾ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിടുന്ന നിയമമാണ് അടുത്ത മാസം മുതൽ നിലവിൽ വരിക.

നിയമം പ്രാബല്യത്തിൽ വരുന്നത് സംബന്ധിച്ച് ഓൺലൈൻ ഗെയിമിംഗ് കമ്പനികൾ, ബാങ്കുകൾ, മറ്റ് പങ്കാളികൾ എന്നിവരുമായി ചർച്ചകൾ നടത്തിയതായും മന്ത്രി പറഞ്ഞു. ഒക്ടോബർ ഒന്നിന് മുൻപ് വ്യവസായ പ്രതിനിധികളുമായി ഒരു റൗണ്ട് ചർച്ച കൂടി നടത്തുമെന്നും കൂടുതൽ സമയം ആവശ്യമെങ്കിൽ പരിഗണിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
India’s new ‘Online Games Act,’ aimed at regulating online gaming and promoting e-sports, will come into force on October 1, as announced by the government.