ഇന്ത്യയിലെ എയ്റോസ്പേസ് രംഗത്തെ സാന്നിധ്യം ശക്തിപ്പെടുത്തി റോൾസ് റോയ്സ് (Rolls Royce). ബെംഗളൂരുവിൽ 700 സീറ്റുകളുള്ള ഗ്ലോബൽ കാപബിലിറ്റി സെന്റർ (GCC) ആരംഭിച്ചാണ് കമ്പനിയുടെ മുന്നേറ്റം. രാജ്യത്തെ ഏറ്റവും വലുതും നൂതനവുമായ സൗകര്യമാണ് റോൾസ് റോയ്സ് പുതുതായി ആരംഭിച്ചിരിക്കുന്നത്. 700 സീറ്റുകളാണ് ബെംഗളൂരും കാപബിലിറ്റി സെന്ററിലുള്ളത്.

ഇത്തരം സംരംഭങ്ങൾ ബെംഗളൂരുവിനെ ആഗോള എയ്റോസ്പേസ് നിക്ഷേപത്തിന് അനുയോജ്യമായ ഏറ്റവും മികച്ച മൂന്ന് നഗരങ്ങളിൽ ഒന്നായി ഉയർന്നുവരാൻ സഹായിച്ചിട്ടുള്ളതായി കർണാടക വ്യവയായ മന്ത്രി എം.ബി. പാട്ടീൽ പറഞ്ഞു. റോൾസ് റോയ്സ് തുടക്കം മുതൽ തന്നെ സംസ്ഥാനത്തിന്റെ എയ്റോസ്പേസ് വ്യവസായത്തിന് സംഭാവന നൽകുന്നുണ്ടെന്നും ഈ പുതിയ ഗ്ലോബൽ കാപബിലിറ്റി സെന്റർ അതിലേക്കുള്ള മറ്റൊരു നാഴികക്കല്ലാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഇന്ത്യയിലെ ബഹുരാഷ്ട്ര കമ്പനികൾ (MNC) അവരുടെ മാതൃ കമ്പനികൾക്ക് വിവിധ പ്രവർത്തനങ്ങൾ നടത്തുന്നതിനും പിന്തുണാ സേവനങ്ങൾ നൽകുന്നതിനുമായി വികസിപ്പിച്ചെടുത്ത ഓഫ്ഷോർ യൂണിറ്റുകളാണ് ജിസിസികൾ എന്നറിയപ്പെടുന്നത്.
Rolls-Royce has opened its largest Global Capability Center in Bengaluru. The new 700-seat facility strengthens its presence in India’s aerospace sector.