കോവളത്തു സംഘടിപ്പിച്ച  ബ്ലൂ ടൈഡ്സ്: കേരള – യൂറോപ്യൻ യൂണിയൻ ക്ലോൺക്ലേവിൽ 7288 കോടി രൂപയുടെ നിക്ഷേപത്തിന്‌ ധാരണാപത്രമായി. സംസ്ഥാനത്തെ 28 നിക്ഷേപകർ  യൂറോപ്പ്യൻ യൂണിയൻ പ്രതിനിധികളുമായി കരാറിൽ ഒപ്പുവച്ചു . യൂറോപ്യൻ യൂണിയനിലെ 17 രാജ്യങ്ങളും രണ്ട്‌ യൂറോപ്യൻ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികളും സംരംഭകരും നിക്ഷേപത്തിന്‌ താൽപ്പര്യമറിയിച്ചു. ഇതിൽ വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതിയോടെ തുടർനടപടി സ്വീകരിക്കുമെന്ന്‌ ഫിഷറീസ്‌ മന്ത്രി സജി ചെറിയാൻ അറിയിച്ചു.

മറൈന്‍ ലോജിസ്റ്റിക്‌സ്‌, അക്വാകള്‍ച്ചര്‍, മത്സ്യബന്ധനം, തീരദേശ ടൂറിസം, പുനരുപയോഗ ഉ‍ൗർജം, ഹരിത സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലെ പങ്കാളിത്തം, നൈപുണ്യ വികസനം, അക്കാദമിക് സഹകരണം, തൊഴില്‍സാധ്യത, നയ നവീകരണം, സംയുക്ത ഗവേഷണ-വികസനം, സ്റ്റാര്‍ട്ടപ്‌ നവീകരണം എന്നിവയിലെ സംയുക്ത സംരംഭങ്ങളും കോൺക്ലേവിൽ ചര്‍ച്ചയായി.

യൂറോപ്യന്‍ യൂണിയനുമായി സഹകരിച്ച് പ്രവര്‍ത്തിക്കാൻ സംയുക്ത പ്ലാറ്റ് ഫോമും നോഡല്‍ പോയിന്റും അനുവദിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്‌ . ഇ‍ൗ സംവിധാനം വരുന്നതോടെ അംഗ രാജ്യങ്ങളുമായുള്ള സഹകരണം ശക്തിപ്പെടുത്താൻ കഴിയുമെന്ന്‌ യൂറോപ്യൻ യൂണിയൻ അംബാസഡർ ഹെര്‍വ് ഡെല്‍ഫിന്‍ പറഞ്ഞു.

ഇന്ത്യയുമായി വിവിധ മേഖലകളില്‍ സഹകരിക്കുന്നുണ്ടെന്ന് യൂറോപ്യന്‍ പ്രതിനിധി സംഘത്തെ നയിക്കുന്ന ഇന്ത്യയിലെ യൂറോപ്യന്‍ യൂണിയന്‍ അംബാസഡര്‍ ഹെര്‍വ് ഡെല്‍ഫിന്‍ പറഞ്ഞു. സാധ്യമായ സഹകരണത്തിനും നിക്ഷേപത്തിനും ലക്ഷ്യമിടുന്നു. സമുദ്രാധിഷ്‌ഠിത വ്യവസായം, തീരദേശ പ്രതിരോധം, സുസ്ഥിരത, ഉയര്‍ന്ന നൈപുണ്യം, വെല്‍നെസ്, ടൂറിസം രംഗത്തെല്ലാം അനന്ത സാധ്യതകളുള്ള സംസ്ഥാനമാണ്‌ കേരളമെന്നും അദ്ദേഹം പറഞ്ഞു.

സമുദ്രസമ്പദ്‌വ്യവസ്ഥ വഴി ഇന്ത്യ-യൂറോപ് സഹകരണത്തിന് കേരളം പാലമായി മാറുമെന്ന് പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി . ബ്ലൂ ഇക്കോണമി കോൺക്ലേവ് കേരളത്തെ കൂടുതൽ പുരോഗതിയിലേക്ക് നയിക്കുമെന്നും സാമ്പത്തികമായി വികസിക്കുന്നതോടൊപ്പം സുസ്ഥിര വികസനമാണ് ബ്ലൂ ഇക്കോണമി ലക്ഷ്യമിടുന്നതെന്നും ‘ കേരള– യൂറോപ്യൻ യൂണിയൻ കോൺക്ലേവ് ഉദ്ഘാടനം ചെയ്തു മുഖ്യമന്ത്രി   പിണറായി വിജയൻ  കേരളത്തിന്റെ നിലപാട് വ്യക്തമാക്കിയിരുന്നു.

രാജ്യത്ത് സാക്ഷരത നിരക്കിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനമാണ് കേരളം. ആരോഗ്യ രംഗത്തും നമ്മൾ മുന്നിലാണ്. ലോകം മുഴുവൻ അംഗീകരിച്ച ഒന്നാണ് അത്. കോവിഡ് കാലത്ത് മരണനിരക്ക് കുറയ്ക്കാനായ സംസ്ഥാനമാണ് കേരളം. രാജ്യത്തെ മികച്ച നിക്ഷേപ സൗഹൃദമുള്ള സംസ്ഥാനമാണ് കേരളം. ടൂറിസത്തിൽ അനന്തമായ സാധ്യതകളാണ് കേരളത്തിലുള്ളത്. ഇത്തരത്തിൽ എല്ലാ മേഖലകളിലും കേരളം മുന്നേറുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

യ‍ൂറോപ്യൻ യൂണിയന്റെ ഇന്ത്യ –ഭൂട്ടാൻ അംബാസഡർ ഹെർവ് ഡെൽഫിൻ, മറ്റു യൂറോപ്യൻ  രാജ്യങ്ങളുടെ പ്രതിനിധികൾ,  കേന്ദ്ര ഫിഷറീസ്‌ മന്ത്രി രാജീവ് രഞ്ജൻ സിങ്‌, ഫിഷറീസ് സഹമന്ത്രി ജോർജ്‌ കുര്യൻ, മന്ത്രിമാരായ കെ രാജൻ, കെ എൻ ബാലഗോപാൽ, രാമചന്ദ്രൻ കടന്നപ്പള്ളി, ജെ ചിഞ്ചുറാണി, വീണാ ജോർജ്, പി എ മുഹമ്മദ് റിയാസ്, വ്യവസായി എം എ യൂസഫലി, ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് തുടങ്ങിയവരും കോൺക്ലേവിൽ  പങ്കെടുത്തു.

മത്സ്യബന്ധനം, മത്സ്യകൃഷി, സമുദ്രപരിപാലനം എന്നിവയില്‍ സംസ്ഥാനത്തിനുള്ള അര്‍പ്പണ മനോഭാവമാണ് കോണ്‍ക്ലേവ് തെളിയിക്കുന്നതെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. കേരളത്തിലെ തീരദേശ സമൂഹങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ സൃഷ്‌ടിക്കാനും സമുദ്ര പരിസ്ഥിതിയുടെ ദീര്‍ഘകാല ആരോഗ്യം ഉറപ്പാക്കാനും യൂറോപ്യൻ യൂണിയനുമായുള്ള സഹകരണം സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

The Kerala-EU conclave in Kovalam finalized an MoU for investments worth ₹7288 crore, boosting the state’s blue economy and other sectors.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version