ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ ബ്രോക്കറേജ് സ്ഥാപനമായ ഗ്രോ (Groww), മൾട്ടി-ബില്യൺ ഡോളർ ഐപിഒയിലൂടെ രാജ്യത്തെ പൊതു വിപണികളിൽ പ്രവേശിക്കാൻ ഒരുങ്ങുകയാണ്. യുഎസിലെ ഡെലവെയറിൽ (Delaware) നിന്നും ഇന്ത്യയിലേക്ക് കോർപറേറ്റ് ആസ്ഥാനം മാറ്റി ഏകദേശം ഒരു വർഷത്തിന് ശേഷമാണ് കമ്പനി ലിസ്റ്റിംഗ് നടത്തുന്നത്. യുഎസ്സിൽ നിന്ന് ഇന്ത്യയിലേക്ക് ആസ്ഥാനം മാറ്റിയ ശേഷം പൊതുവിപണിയിൽ പ്രവേശിക്കുന്ന ആദ്യ ഇന്ത്യൻ സ്റ്റാർട്ടപ്പാകാനാണ് ഗ്രോ ഒരുങ്ങുന്നത്.

മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ല (Satya Nadella), പീക്ക് എക്സ് വി പാർട്ണേർസ് (Peak XV Partners), വൈ കോമ്പിനേറ്റർ (Y Combinator), റിബിറ്റ് ക്യാപിറ്റൽ (Ribbit Capital), ടൈഗർ ഗ്ലോബൽ മാനേജ്മെന്റ് (Tiger Global Management) എന്നിവയുൾപ്പെടെയുള്ള മാർക്യൂ നിക്ഷേപകരുടെ പിന്തുണയോടെയാണ് ഈ വർഷാവസാനം ഗ്രോയുടെ ലിസ്റ്റിംഗ് പ്രതീക്ഷിക്കപ്പെടുന്നത്.
2025 മെയ് മാസത്തിലാണ് സെബിയുടെ പ്രീ-ഫയലിംഗ് മെക്കാനിസം വഴി ഗ്രോ ഐപിഒ അപേക്ഷ സമർപ്പിച്ചത്. ഡിആർഎച്ച്പി സമർപ്പിക്കുന്നതിനായി കോൺഫിഡൻഷ്യൽ മാർഗം തിരഞ്ഞെടുത്താണ് കമ്പനി മുന്നോട്ടുപോയത്. രേഖകൾ പരസ്യമാക്കാതെ തന്നെ സെബിയുടെ പ്രതികരണം നേടാനായിരുന്നു ഈ നീക്കം. സാധാരണ മാർഗത്തിലൂടെ അപേക്ഷിച്ച് അനുമതി ലഭിച്ചാൽ 12 മാസത്തിനകം ഐപിഒ നടത്തേണ്ടതുണ്ട്. എന്നാൽ, പ്രീ-ഫയലിംഗ് വഴി അപേക്ഷ നൽകിയതിനാൽ ഗ്രോയ്ക്ക് 18 മാസം വരെ സമയം ലഭിക്കും.
Groww, a leading retail brokerage firm, plans a multi-billion dollar IPO in India. It’s the first Indian startup to go public after relocating its headquarters from the US.