റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും വിൽക്കുന്ന കുപ്പിവെള്ളമായ റെയിൽ നീറിന്റെ (Rail Neer) വില കുറച്ച് റെയിൽവേ മന്ത്രാലയം. ജിഎസ്ടി നിരക്ക് കുറച്ചതിന്റെ ആനുകൂല്യം യാത്രക്കാർക്ക് നേരിട്ട് ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് വില കുറച്ചത്.

ഇന്നു മുതൽ പുതിയ വില നിലവിൽ വരും. ഇതുപ്രകാരം ഒരു ലിറ്റർ കുപ്പിവെള്ളത്തിന് 15 രൂപയായിരുന്നത് 14 രൂപയാകും. അതേസമയം അര ലിറ്റർ കുപ്പിവെള്ളത്തിന് 10 രൂപയിൽ നിന്ന് 9 രൂപയായി വില കുറയും. റെയിൽവേ മന്ത്രാലയം ഔദ്യോഗികമായി പുറത്തിറക്കിയ സർക്കുലറിലൂടെയും എക്സ് പ്ലാറ്റ്ഫോമിലൂടെയുമാണ് ഇക്കാര്യം അറിയിച്ചത്.
