മിഗ് 21 യുദ്ധവിമാനങ്ങൾ (MiG-21 fighter jet) വ്യോമസേനയിൽ നിന്ന് വിരമിക്കുന്നതോടെ രാജ്യം അസാധാരണമായ വിടവാങ്ങലിനാണ് സാക്ഷ്യം വഹിക്കുന്നത്. ആറുപതിറ്റാണ്ട് രാജ്യത്തിൻറെ ആകാശ ഭടൻമാരായിരുന്ന മിഗ് 21 വിമാനങ്ങളുടെ വിടപറച്ചിൽ ഏറെ യുദ്ധങ്ങൾ നയിച്ച ഐതിഹാസികമായ യാത്രയുടെ അന്ത്യം കുറിക്കുന്നു.

സോവിയറ്റ് യൂണിയനിലായിരുന്നു മിഗ് 21ന്റെ ജനനം. 1963 ൽ ഇന്ത്യയിലെത്തിയ യുദ്ധവിമാനം രണ്ടുവർഷം കഴിഞ്ഞപ്പോൾ തന്നെ, 1965ൽ പാക്കിസ്ഥാനെതിരെ യുദ്ധത്തിനിറങ്ങി. 1971ലും പാക് സൈന്യത്തെ അടിയറവു പറയിപ്പിച്ചതിൽ മിഗ് 21 വലിയ പങ്കുവഹിച്ചു. പിന്നീട് 1999ൽ കാർഗിൽ യുദ്ധത്തിലും മിഗ് 21 മുൻനിരയിലുണ്ടായിരുന്നു. 2019ൽ ബാലാക്കോട്ടിലെ ഭീകര കേന്ദ്രങ്ങൾ തകർത്തു തരിപ്പണമാക്കിയതും മിഗ് 21 കൊണ്ടാണ്.

വ്യോമസേന മേധാവി എ.പി. സിങ്ങിനാണ് അവസാനമായി മിഗ് 21 ബൈസൺ വിമാനത്തിന് (MiG-21 Bison aircraft) വിടചൊല്ലാനുള്ള അവസരം. ചണ്ഡീഗഡിലെ ചടങ്ങിൽ പ്രതിരോധമന്ത്രി രാജ് നാഥ് സിങ്ങും സേനാ മേധാവിമാരും അടക്കമുള്ളവർ സാക്ഷി. വാട്ടർ സല്യൂട്ട് നൽകിയുള്ള ആദരവിനൊപ്പം മിഗ് 21ന് ആദരമായി രാജ്യം പ്രത്യേക സ്റ്റാംപും പുറത്തിറക്കും.

After six decades of service, the Indian Air Force is retiring the MiG-21 fighter jet. The legendary aircraft played a key role in the 1965, 1971, and Kargil wars.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version