സ്വാപ്പബിൾ ബാറ്ററി സാങ്കേതികവിദ്യയുള്ള ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് ഹെവി ട്രക്ക് ഫ്ലീറ്റുമായി ജവഹർലാൽ നെഹ്റു തുറമുഖ അതോറിറ്റി (JNPA). ഇതോടെ ഇന്ത്യൻ തുറമുഖങ്ങളിൽ നീക്കം ചെയ്യാവുന്ന ബാറ്ററി സാങ്കേതികവിദ്യയുള്ള ഇലക്ട്രിക് ട്രക്ക് വാഹനങ്ങളുടെ ഏറ്റവും വലിയ ഓപ്പറേറ്ററായി ജെഎൻപിഎ മാറിയിരിക്കുകയാണ്. രാജ്യത്തെ സമുദ്ര ലോജിസ്റ്റിക്സ് രംഗത്തെ സുപ്രധാന നാഴികക്കല്ലായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്.
കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രി സർബാനന്ദ സോനോവാൾ 50 വാഹനങ്ങളുടെ വാഹന വ്യൂഹം ഫ്ലാഗ് ഓഫ് ചെയ്തു. സുസ്ഥിരത, കാര്യക്ഷമത, നവീകരണം എന്നിവ സ്വീകരിക്കാൻ ഇന്ത്യയിലെ തുറമുഖങ്ങൾ തയ്യാറാണെന്ന സന്ദേശമാണ് ഈ നീക്കത്തിലൂടെ വെളിവാകുന്നതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. വർഷാവസാനത്തോടെ വൈദ്യുത ട്രക്കുകളുടെ എണ്ണം 80 ആയി വികസിപ്പിക്കാനും 2026 ഡിസംബറോടെ ഏകദേശം 600 വാഹനങ്ങൾ വൈദ്യുതീകരിച്ചവയാക്കാനുമാണ് തുറമുഖ അതോറിറ്റി ലക്ഷ്യമിടുന്നത്.
JNPA launches India’s first electric heavy truck fleet with swappable battery technology, becoming the largest operator among Indian ports.