കേന്ദ്ര ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രാലയവുമായി 40000 കോടി രൂപയുടെ കരാറിൽ ഒപ്പുവെച്ച് റിലയൻസ് (Reliance). രാജ്യത്തുടനീളം സംയോജിത ഭക്ഷ്യ ഉൽപാദന സൗകര്യങ്ങൾ സ്ഥാപിക്കുന്നതിനായി റിലയൻസ് കൺസ്യൂമർ പ്രോഡക്‌ട്‌സ് ലിമിറ്റഡുമായാണ് (RCPL) ധാരണ. വേൾഡ് ഫുഡ് ഇന്ത്യ 2025 (World Food India 2025) ഇവന്റിലാണ് ഇത് സംബന്ധിച്ച ധാരണാപത്രം ഒപ്പുവെച്ചത്.

ധാരണാപത്രം പ്രകാരം, മഹാരാഷ്ട്രയിലും ആന്ധ്രാപ്രദേശിലും ഭക്ഷ്യ ഉത്പന്നങ്ങൾക്കും പാനീയങ്ങൾക്കും സംയോജിത സൗകര്യങ്ങൾ സ്ഥാപിക്കുന്നതിന് ആർസിപിഎൽ 1,500 കോടിയിലധികം രൂപ നിക്ഷേപിക്കും. ഓഗസ്റ്റ് മാസത്തിൽ നടന്ന റിലയൻസ് ഇൻഡസ്ട്രീസ് വാർഷിക പൊതുയോഗത്തിൽ കമ്പനി നിക്ഷേപ പദ്ധതി പ്രഖ്യാപിച്ചിരുന്നു. എഐ അധിഷ്ഠിത ഓട്ടോമേഷൻ, റോബോട്ടിക്സ്, സുസ്ഥിര സാങ്കേതികവിദ്യകൾ എന്നിവ ഉപയോഗിച്ച് ഏഷ്യയിലെ ഏറ്റവും വലിയ സംയോജിത ഭക്ഷ്യ പാർക്കുകൾ സൃഷ്ടിക്കുകയാണ് റിലയൻസിന്റെ ലക്ഷ്യം.
Reliance Consumer Products signs ₹40,000 Cr MoU with the government to build Asia’s largest integrated food parks across India using AI and robotics.