ഓഫ്ഷോർ പരിഹാരങ്ങൾക്കായി സിംഗപ്പൂരിലെ സീട്രിയവുമായി സഹകരിച്ച് കൊച്ചിൻ ഷിപ്പ്‌യാർഡ് (CSL). ഇന്ത്യയിലും ഏഷ്യയിലുമുള്ള ഓഫ്‌ഷോർ മേഖലയിൽ സാന്നിധ്യം ശക്തമാക്കുന്നതിനാണ് സിയാട്രിയത്തിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ സിയാട്രിയം ഓഫ്‌ഷോർ ടെക്‌നോളജി (SOT), സിഎസ്എല്ലുമായി പുതിയ പങ്കാളിത്തം രൂപപ്പെടുത്തിയിരിക്കുന്നത്.

എസ്ഒടിയുടെ എഞ്ചിനീയറിംഗ് മികവ്, പ്രത്യേക ഉപകരണങ്ങൾ, ഓഫ്‌ഷോർ പരിഹാരങ്ങൾ, സിഎസ്എല്ലിന്റെ വിപുലമായ അടിസ്ഥാന സൗകര്യങ്ങൾ, ഫാബ്രിക്കേഷൻ സൗകര്യങ്ങൾ, കപ്പൽ നന്നാക്കൽ വൈദഗ്ദ്ധ്യം എന്നിവ പ്രയോജനപ്പെടുത്താൻ പങ്കാളിത്തത്തിലൂടെ സാധിക്കുമെന്ന് എസ്ഒടി പ്രതിനിധി വ്യക്തമാക്കി.
Kochi Shipyard (CSL) partners with Singapore’s SeaTrium Offshore Technology (SOT) to strengthen their presence in the offshore sector across India and Asia.