ഉത്തർ പ്രദേശിലെ (Uttar Pradesh) നോയിഡ അന്താരാഷ്ട്ര വിമാനത്താവളം (Noida International Airport-NIA) ഒക്ടോബർ 30ന് ഉദ്ഘാടനം ചെയ്യും. 45 ദിവസത്തിനുള്ളിൽ വിമാന സർവീസുകൾ ആരംഭിക്കുമെന്നും കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി റാം മോഹൻ നായിഡു അറിയിച്ചു.

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ വിമാനത്താവളങ്ങളിൽ ഒന്നായി നോയിഡ അന്താരാഷ്ട്ര വിമാനത്താവളം മാറും. ജെവാർ വിമാനത്താവളത്തിൽ നിന്ന് സർവീസ് നടത്തുന്നതിൽ വിമാനക്കമ്പനികൾ ആവേശത്തിലാണെന്ന് മന്ത്രി പറഞ്ഞു. എയർലൈനുകളുമായി നടക്കുന്ന ചർച്ചകളിൽ നിന്ന് ജെവാർ വിമാനത്താവളത്തിൽ നിന്ന് ആദ്യ ഘട്ടത്തിൽ കുറഞ്ഞത് 10 നഗരങ്ങളെയെങ്കിലും ബന്ധിപ്പിക്കുന്ന സർവീസുകളുണ്ടാകും. യാത്രാ വിമാനങ്ങളേക്കാൾ ചരക്ക് പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന തന്ത്രപ്രധാന വിമാനത്താവളം എന്ന നിലയിൽ ഇതിന് കൂടുതൽ പ്രാധാന്യമുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഉത്തർപ്രദേശ് സർക്കാർ പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിലാണ് വിമാനത്താവളം നിർമ്മിക്കുന്നത്. നാല് ഘട്ടങ്ങളിലായി നടക്കുന്ന എയർപോർട്ട് നിർമാണത്തിന് 29650 കോടി രൂപയുടെ നിക്ഷേപമാണ് നടത്തിയത്. വിമാനത്താവളം 2024 സെപ്റ്റംബറോടെ പൂർത്തിയാക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ടെർമിനൽ നിർമാണ പ്രവർത്തനങ്ങളിൽ കാലതാമസം നേരിടുകയായിരുന്നു.

നിർമാണത്തിന്റെ എല്ലാ ഘട്ടങ്ങളും പൂർത്തിയാകുന്നതോടെ വിസ്തൃതി, യാത്രക്കാരുടെ എണ്ണം എന്നിവയിൽ നോയിഡ എയർപോർട്ട് ഏഷ്യയിൽ ഒന്നാമതാകും. ആദ്യഘട്ടത്തിൽ 1334 ഹെക്ടറിലാണ് നിർമാണം. മൊത്തം 5,000 ഹെക്ടർ സ്ഥലമാണ് പദ്ധതിക്കായി ഉപയോഗപ്പെടുത്തുന്നത്. ആറ് റൺവേകളുള്ള വിമാനത്താവളം ആദ്യഘട്ടത്തിൽ വർഷത്തിൽ 1.2 കോടി യാത്രക്കാരെ ലക്ഷ്യമിട്ടാണ് പ്രവർത്തനം. പിന്നീടിത് 7 കോടി യാത്രക്കാരാക്കാനുള്ള വികസനം നടക്കും.

ഡൽഹിയിൽ നിന്നും 75 കിലോമീറ്റർ ദൂരത്തിലാണ് എയർപോർട്ട് സ്ഥിതി ചെയ്യുന്നത്. ഡൽഹി എയർപോർട്ടിലെ തിരക്ക് കുറയ്ക്കാൻ നോയിഡ സഹായിക്കും. ഡൽഹി-വാരാണസി ഹൈസ്പീഡ് റെയിൽ പദ്ധതിയുമായി ബന്ധിപ്പിച്ചുള്ള പ്രവർത്തനങ്ങളും ഏറെ ഗുണം ചെയ്യും. അത്യാധുനിക ഗ്രൗണ്ട് ട്രാൻസ്പോർട്ടേഷൻ സെന്ററിലൂടെ മെട്രോ റെയിൽ, ബസ് ടെർമിനലുകൾ, ടാക്സി ലെയ്‌നുകൾ തുടങ്ങിയവയെ സംയോജിപ്പിക്കുന്ന പ്രവർത്തനങ്ങളും നടക്കുന്നുണ്ട്. മൾട്ടി മോഡൽ കാർഗോ ഹബ് ആണ് മറ്റൊരു സവിശേഷത. പ്രതിവർഷം ഒരു ലക്ഷം ടൺ കാർഗോ കൈകാര്യം ചെയ്യാൻ ഇതിലൂടെ സാധിക്കും.

Asia’s largest airport, the Noida International Airport, is set to be inaugurated on October 30. Learn about its features, cost, and timeline.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version