അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ബയോപിക്കിൽ മലയാളികളുടെ പ്രിയതാരം ഉണ്ണി മുകുന്ദൻ (Unni Mukundan) നരേന്ദ്ര മോഡിയായി എത്തുന്നു എന്ന വാർത്ത പുറത്തുവന്നിരുന്നു. പാൻ- വേൾഡ് റിലീസായി ഒരുങ്ങുന്ന ‘മാ വന്ദേ’ (Maa Vande) എന്ന ചിത്രത്തിലാണ് ഉണ്ണി മുകുന്ദൻ നായകനാകുക. ഇതിനുപിന്നാലെ ബോളിവുഡിലെ പ്രമുഖ നിർമാണക്കമ്പനിയായ റിലയൻസ് എന്റർടെയ്ൻമെന്റ് (Reliance Entertainment) നിർമിക്കുന്ന രണ്ടു ഹിന്ദി ചിത്രങ്ങളിൽ ഉണ്ണി മുകുന്ദൻ അഭിനയിക്കാൻ പോകുന്നു എന്ന പ്രഖ്യാപനവും എത്തിയിരിക്കുകയാണ്.

റിലയൻസ് എന്റർടെയ്ൻമെന്റ് തന്നെയാണ് ഇക്കാര്യത്തിൽ ഔദ്യോഗിക വിശദീകരണം പങ്കുവെച്ചത്. ഇന്ത്യയുടെ മസിൽ അളിയൻ ഉണ്ണി മുകുന്ദൻ റിലയൻസ് എന്റർടൈൻമെന്റിന്റെ വരാനിരിക്കുന്ന രണ്ട് ഹിന്ദി ചിത്രങ്ങളിൽ അഭിനയിക്കാൻ ഒരുങ്ങുന്നു എന്ന വാർത്ത പങ്കുവയ്ക്കുന്നതിൽ ഞങ്ങൾക്ക് ആവേശമുണ്ടെന്ന് പ്രസ്താവനയിൽ റിലയൻസ് എന്റടെയ്ൻമെന്റ് അറിയിച്ചു. താരത്തിന്റെ പിറന്നാൾ ദിനത്തിലാണ് റിലയൻസ് എന്റർടെയ്ൻമെന്റിന്റെ പ്രഖ്യാപനം. മാർക്കോയ്ക്ക് ശേഷം പാൻ-ഇന്ത്യൻ ആക്ഷൻ താരമായി അറിയപ്പെടുന്ന ഉണ്ണി മുകുന്ദന്റെ അഭിനയ ജീവിതത്തിലെ മറ്റൊരു വഴിത്തിരിവായാണ് റിലയൻസ് എന്റടെയ്ൻമെന്റിന്റെ പ്രഖ്യാപനം വിലയിരുത്തപ്പെടുന്നത്. ചിത്രത്തെക്കുറിച്ചുള്ള മറ്റ് വിശദാംശങ്ങൾ നിർമാണ കമ്പനി പുറത്തുവിട്ടിട്ടില്ല.

അതേസമയം, സി.എച്ച്. ക്രാന്തി കുമാർ സംവിധാനം ചെയ്യുന്ന മോഡി ബയോപിക്ക് ഹിന്ദി ഉൾപ്പെടെ നിരവധി ഭാഷകളിൽ പുറത്തിറങ്ങും. ജോഷി സംവിധാനം ചെയ്യുന്ന ഉടൻ ചിത്രീകരണം ആരംഭിക്കാൻ പോകുന്ന ചിത്രത്തിലും ഉണ്ണി മുകുന്ദൻ വേഷമിടുന്നുണ്ട്

Malayalam star Unni Mukundan is set to act in two Hindi films produced by Reliance Entertainment, following the announcement of the Modi biopic ‘Maa Vande.’

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version