രാജ്യത്ത് 140 കോടിയിലധികം രൂപ നിക്ഷേപവുമായി ഇലക്ട്രിഫിക്കേഷൻ, ഓട്ടോമേഷൻ ഭീമൻ എബിബി ഇന്ത്യ (ABB India). ഇന്ത്യയിലെ ലോ വോൾട്ടേജ് (LV) മോട്ടോറുകളുടെ നിർമാണ സൗകര്യം വികസിപ്പിക്കുന്നതിനും ആധുനികവൽക്കരിക്കുന്നതിനുമായാണ് നിക്ഷേപം.

ഐഇ5 അൾട്രാ-പ്രീമിയം എഫിഷ്യൻസി മോട്ടോറുകളുടെ ലോഞ്ചിംഗിനൊപ്പമാണ് ഈ നിക്ഷേപവും വരുന്നുത്. നിക്ഷേപത്തിലൂടെ ആഗോള നവീകരണത്തിന്റേയും സാങ്കേതിക മികവിന്റേയും കേന്ദ്രമെന്ന നിലയിൽ ഇന്ത്യയുടെ പങ്ക് കൂടുതൽ ഉറപ്പിക്കുമെന്ന് എബിബി ഐഇസി ലോ വോൾട്ടേജ് മോട്ടോഴ്സ് പ്രസിഡന്റ് സ്റ്റെഫാൻ ഫ്ലോക്ക് പറഞ്ഞു. ശേഷി വർധിപ്പിക്കുന്നതിനൊപ്പം ഇന്ത്യയെ പ്രധാന ആഗോള ഉത്പാദന കേന്ദ്രമാക്കുക എന്നതുകൂടിയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ABB India announces an investment of over ₹140 crore to expand and modernize its Low Voltage (LV) motor manufacturing facility in India.