മലയാളി ബിഗ് ടിക്കറ്റ് ഭാഗ്യ വാർത്തകൾ പിന്നെയും എത്തുകയാണ്. ദുബായിൽ മീറ്റ് ഷോപ്പ് ജീവനക്കാരനായ എം.വി. ഷിജുവിനെ തേടിയാണ് ഇത്തവണ ബിഗ് ടിക്കറ്റ് ഭാഗ്യം.

13 വർഷത്തോളമായി ദുബായിലുള്ള ഷിജു എട്ട് വർഷത്തിലധികമായി ബിഗ് ടിക്കറ്റ് ഭാഗ്യപരീക്ഷണം നടത്തുന്നു. 11 പേരടങ്ങുന്ന ഗ്രൂപ്പിന് ഒപ്പമെടുത്ത ടിക്കറ്റിനാണ് ഇത്തവണ 50000 ദിർഹംസ് (ഏതാണ്ട് 12 ലക്ഷം രൂപ) സമ്മാനമായി ലഭിച്ചത്. സമ്മാനത്തുക പങ്കുവെയ്ക്കുമെന്നും ഭാവിയിലും ടിക്കറ്റ് എടുക്കുമെന്നും ഷിജു പറഞ്ഞു.
M.V. Shiju, a Kerala expat and meat shop employee in Dubai, wins 50,000 Dirhams in the Big Ticket draw with a group of 11 people.