ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ (Georgia Meloni) ആത്മകഥയ്ക്ക് ആമുഖമെഴുതി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ‘ഐ ആം ജോർജിയ മൈ റൂട്ട്സ്, മൈ പ്രിൻസിപ്പിൾസ്’ (My roots, My Principles) എന്ന മെലോണിയുടെ ആത്മകഥയുടെ ഇന്ത്യൻ പതിപ്പിനാണ് നരേന്ദ്ര മോഡി അവതാരിക എഴുതിയിരിക്കുന്നത്.

പ്രധാനമന്ത്രിയുടെ റേഡിയോ പരിപാടിയുടെ പേരായ മൻ കി ബാത്ത് (Mann ki Baat) എന്ന വിശേഷണമാണ് മോഡി പുസ്തകത്തിനു നൽകിയിരിക്കുന്നത്. മെലോണിയുമായുള്ള വ്യക്തി ബന്ധത്തെ കുറിച്ചും അവതാരികയിൽ മോഡി പരാമർശികുന്നുണ്ട്. മാതൃത്വം, ദേശീയത, പാരമ്പര്യം എന്നിവയുടെ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച നേതാവാണ് മെലോണിയെന്നും നരേന്ദ്ര മോദി പറയുന്നു. പുസ്തകം ഉടൻ ഇന്ത്യയിൽ പുറത്തിറങ്ങും.
PM Modi pens the foreword for the Indian edition of Italian PM Giorgia Meloni’s book ‘My roots, My Principles,’ calling it her ‘Mann Ki Baat.’ |