പ്രാരംഭ പബ്ലിക് ഓഫറിംഗിന് (IPO) ഒരുങ്ങി ആഗോള കോവർക്കിങ് പ്ലാറ്റ്ഫോമായ വീവർക്കിനു (WeWork) കീഴിലുള്ള വീവർക്ക് ഇന്ത്യ (WeWork India). ഒക്ടോബർ 3ന് നിശ്ചയിച്ചിരിക്കുന്ന ഐപിഒ പ്രവേശനത്തിലൂടെ 3000 കോടി രൂപയാണ് കമ്പനി ലക്ഷ്യമിടുന്നത്.
2017ൽ സ്ഥാപിതമായ വീവർക്ക് ഇന്ത്യ, ‘വീവർക്ക്’ ബ്രാൻഡിന്റെ എക്സ്ക്ലൂസീവ് ലൈസൻസിന് കീഴിലാണ് ഇന്ത്യയിൽ പ്രവർത്തിക്കുന്നത്. ബെംഗളൂരു ആസ്ഥാനമായുള്ള റിയൽ എസ്റ്റേറ്റ് പ്രമുഖരായ എംബസി ഗ്രൂപ്പാണ് (Embassy Group) പ്രമോട്ടർമാർ. ലിസ്റ്റിങ്ങിലൂടെ ഓഹരി വിപണിയിൽ നേട്ടങ്ങൾ കൈവരിക്കുക എന്നതാണ് ഈ ഓഫറിന്റെ ലക്ഷ്യമെന്ന് വീവർക്ക് ഇന്ത്യ അറിയിച്ചു. ലിസ്റ്റിംഗ് കമ്പനിയുടെ ദൃശ്യപരത വർധിപ്പിക്കും. നിലവിലുള്ള ഓഹരി ഉടമകൾക്ക് പണലഭ്യത നൽകുന്നതിനൊപ്പം ഇന്ത്യയിൽ ഓഹരികൾക്കായി പൊതു വിപണി സ്ഥാപിക്കുകയുമാണ് ലക്ഷ്യം- കമ്പനി പ്രതിനിധി പറഞ്ഞു

WeWork India IPO is scheduled for Oct 3, aiming to raise ₹3000 Crore. The move by the co-working platform will boost visibility and provide liquidity.