കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (KMRL) രണ്ടാം ഘട്ട പിങ്ക് ലൈൻ കിഴക്കമ്പലം ഭാഗത്തേക്ക് നീട്ടാൻ സാധ്യത. കിഴക്കമ്പലത്തെ നിർദിഷ്ട ഇൻഫോപാർക്ക് മൂന്നാം ഘട്ട കാമ്പസ്സിലേക്കാണ് മെട്രോ പിങ്ക് ലൈൻ നീട്ടാൻ സാധ്യതയുള്ളത്.

ഇതുമായി ബന്ധപ്പെട്ട ആദ്യ ഘട്ട ചർച്ചകൾ കെഎംആർഎൽ ഉദ്യോഗസ്ഥരുമായി നടത്തിയതായി ഐടി പാർക്ക് അധികൃതർ സ്ഥിരീകരിച്ചു. മെട്രോ പിങ്ക് ലൈൻ ജോലികൾ ഇതിനകം തന്നെ പുരോഗമിക്കുകയാണ്. 2026ഓടെ നിർമാണം പൂർത്തിയാക്കാനാണ് കെഎംആർഎൽ ലക്ഷ്യമിടുന്നത്. നിലവിലുള്ള പദ്ധതി പ്രകാരം, ഇൻഫോപാർക്കിന്റെ ഒന്നാം ഘട്ട കാമ്പസിന് സമീപം പിങ്ക് ലൈൻ അവസാനിക്കും.
ഇൻഫോപാർക്ക് ഇന്റഗ്രേറ്റഡ് ടൗൺഷിപ്പ് വികസനം ഗതാഗത-മെട്രോ കണക്റ്റിവിറ്റിക്ക് ഊന്നൽ നൽകിയുള്ളതാണെന്ന് സിഇഒ സുശാന്ത് കുറുന്തിൽ പറഞ്ഞു. സംസ്ഥാനത്തെതന്നെ ഏറ്റവും വലിയ ഇൻഫ്രാസ്ട്രക്ചർ പ്രൊജക്റ്റുകളിൽ ഒന്നാണിത്. ടൗൺഷിപ്പിൽ കുറഞ്ഞത് രണ്ട് ലക്ഷം പേർക്കെങ്കിലും തൊഴിൽ ലഭിക്കും. നാല് ലക്ഷത്തിലധികം പേർ ക്യാമ്പസുമായി സഹകരിക്കും. അതിനാൽ, ഗതാഗത സൗകര്യങ്ങൾ നിർണായകമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിശദമായ പ്രാഥമിക ചർച്ചയിൽ, മൂന്നാം ഘട്ട കാമ്പസിലേക്ക് ലൈൻ നീട്ടുന്നത് പരിഗണിക്കുമെന്ന് കെഎംആർഎൽ അധികൃതർ അറിയിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
Kochi Metro Phase 2 extension to Kizhakkambalam’s Infopark Phase 3 campus under discussion. The Pink Line aims for 2026 completion.