ആദ്യത്തെ ‘മെയ്ഡ് ഇൻ ഇന്ത്യ’ ടയർ പുറത്തിറക്കി ഫ്രഞ്ച് ടയർ നിർമാതാക്കളായ മിഷലിൻ (Michelin). ചെന്നൈയിലെ പ്ലാന്റിൽ നിന്നാണ് കമ്പനി തങ്ങളുടെ ആദ്യത്തെ ഇന്ത്യൻ നിർമിത പ്രീമിയം പാസഞ്ചർ വെഹിക്കിൾ ടയർ പുറത്തിറക്കിയിരിക്കുന്നത്. 2026 ആദ്യ പകുതിയോടെ ടയറുകൾ ഇന്ത്യയിലുടനീളം വാണിജ്യപരമായി ലഭ്യമാക്കും.
ചെന്നൈ പ്ലാന്റിനായി ആദ്യഘട്ടത്തിൽ 2800 കോടി രൂപ ചിലവഴിച്ച കമ്പനി പിന്നീട് 686 കോടി രൂപകൂടി നിക്ഷേപിച്ചിരുന്നു. റെക്കോർഡ് വേഗതയിൽ 12 മാസം കൊണ്ടാണ് കാർ ടയർ പ്ലാന്റ് നിർമിച്ചതെന്ന് മിഷേൽ ഇന്ത്യ മാനേജിംഗ് ഡയറക്ടർ ശന്തനു ദേശ്പാണ്ഡെ പറഞ്ഞു. എൽടിഎക്സ് ട്രെയിൽ എസ്ടി, പൈലറ്റ് സ്പോർട്ട് 4 എസ്‌യുവി, പൈലറ്റ് സ്പോർട്ട് 5, പ്രൈമസി 5 മെയ്ഡ് ഇൻ ഇന്ത്യ ടയറുകൾ എന്നിങ്ങനെ വ്യത്യസ്ത ശ്രേണികളിലുള്ള 16 മുതൽ 22 ഇഞ്ച് വരെ ടയറുകളാണ് പ്ലാന്റിൽ ഉത്പാദിപ്പിക്കുന്നത്.
എംആർഎഫ് (MRF), ജെകെ ടയേർസ് (JK Tyres), അപ്പോളോ (Apollo), സിയറ്റ് (CEAT) തുടങ്ങിയവയുമായാണ് ഇന്ത്യൻ വിപണിയിൽ നിലവിൽ മിഷലിൻ്റെ മത്സരം.
Michelin rolls out its first ‘Made in India’ passenger car tyre from its Chennai plant. Tyres will be commercially available in 2026.