എം3എം ഹുറൂൺ ഇന്ത്യ റിച്ച് ലിസ്റ്റ് (M3M Hurun India Rich List 2025) പ്രകാരം ഏറ്റവും സമ്പന്നരായ പ്രവാസി ഇന്ത്യക്കാരായി ഗോപിചന്ദ് ഹിന്ദുജ കുടുംബം (Gopichand Hinduja & family). ലണ്ടൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹിന്ദുജ ഫാമിലിക്ക് ₹1,85,310 കോടി രൂപയുടെ ആസ്തിയാണുള്ളത്. ₹46,300 കോടി ആസ്തിയുമായി മലയാളിയും ലുലു ഗ്രൂപ്പ് (Lulu Group) ചെയർമാനുമായ എം.എ. യൂസഫലി (M.A. Yusuff Ali) സമ്പന്ന പ്രവാസികളിൽ ആദ്യ പത്തിൽ ഇടം പിടിച്ചു. അദ്ദേഹം പട്ടികയിൽ ഒൻപതാം സ്ഥാനത്താണ്.

എൽ.എൻ. മിത്തൽ കുടുംബം (L.N. Mittal & family) ₹1,75,390 കോടിയുമായി പട്ടികയിൽ രണ്ടാമതുണ്ട്. ഇന്ത്യൻ അമേരിക്കൻ ബില്യണേറായ ജയ് ചൗധരിയാണ് (Jay Chaudhry) പട്ടികയിൽ മൂന്നാമതുള്ളത്. ₹1,46,470 കോടിയാണ് അദ്ദേഹത്തിന്റെ ആസ്തി. സമ്പന്ന പ്രവാസി ഇന്ത്യക്കാരുടെ പട്ടികയിൽ അനിൽ അഗർവാൾ കുടുംബം (Anil Agarwal & family) നാലാമതും ഷപൂർ പല്ലോഞ്ചി മിസ്ട്രി കുടുംബം (Shapoor Pallonji Mistry & family) അഞ്ചാമതുമാണ്. ശ്രീപ്രകാശ് ലോഹ്യ (Sri Prakash Lohia), വിവേക് ചാന്ദ് സെഹ്ഗാൾ കുടുംബം (Vivek Chaand Sehgal & family), ജയശ്രീ ഉള്ളാൽ (Jayshree Ullal), രാകേഷ് ഗാംഗ്വാൾ കുടുംബം (Rakesh Gangwal & family) എന്നിവരും ആദ്യ പത്തിലുണ്ട്.
Hinduja family, with ₹1,85,310 Cr wealth, is the richest NRI as per M3M Hurun India Rich List. MA Yusuff Ali ranks 9th with ₹46,300 Cr.