യൂണിക്കോൺ പദവിയിലെത്തി സ്റ്റോക്ക് ട്രേഡിങ് പ്ലാറ്റ്ഫോമായ ധൻ (Dhan). കമ്പനിയുടെ മാതൃസ്ഥാപനമായ റെയ്സ് ഫിനാൻഷ്യൽ സർവീസസ് (Raise Financial Services) സീരീസ് ബി ഫണ്ടിംഗ് റൗണ്ടിൽ 120 മില്യൺ ഡോളർ (1065 കോടി രൂപയിലധികം) സമാഹരിച്ചതോടെയാണ് സ്റ്റാർട്ടപ്പിന്റെ യൂണിക്കോൺ നേട്ടം. ഇതോടെ ധന്നിന്റെ ആകെ മൂല്യം 1.2 ബില്യൺ ഡോളറായി.

2021ൽ പ്രവീൺ യാദവ്, ജയ് പ്രകാശ് ഗുപ്ത, അലോക് പാണ്ഡെ എന്നിവർ ചേർന്നാണ് മുംബൈ ആസ്ഥാനമായി റെയ്സ് ഫിനാൻഷ്യൽ സർവീസസ് സ്ഥാപിച്ചത്. സ്റ്റോക്ക് ബ്രോക്കിംഗ് മേഖലയിൽ ഒന്നിലധികം സാമ്പത്തിക സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന കമ്പനി പ്രധാനമായും ടയർ I, II നഗരങ്ങളിലെ ഉപയോക്താക്കളെ ലക്ഷ്യം വെച്ചാണ് പ്രവർത്തിക്കുന്നത്. സ്റ്റോക്ക് ബ്രോക്കിംഗ് ആപ്പായ ധൻ, ഓപ്ഷൻസ് ട്രേഡിംഗിനായുള്ള ഓപ്ഷൻ ട്രേഡർ ആപ്പ് (Option Trader app), ധൻ വെബ് പ്ലാറ്റ്ഫോം (Dhan web platform), ട്രേഡിംഗ് വ്യൂ ബൈ ധൻ (TradingView by Dhan), വ്യാപാരികൾക്കായുള്ള ധൻ എച്ച്ക്യു എപിഐ (DhanHQ API) എന്ന എപിഐ പ്ലാറ്റ്ഫോം തുടങ്ങിയ ഉത്പന്നങ്ങളാണ് കമ്പനി പോർട്ട്ഫോളിയോയിൽ ഉള്ളത്.
പുതിയ നിക്ഷേപത്തിലൂടെ എഐ കേന്ദ്രീകരിച്ചുള്ള നൂതന ഉത്പന്നങ്ങൾക്ക് കൂടുതൽ ശ്രദ്ധ നൽകുമെന്ന് കമ്പനി സിഇഒ കൂടിയായ പ്രവീൺ യാദവ് പറഞ്ഞു
stock trading platform dhan hits unicorn status with a $1.2 billion valuation after its parent, raise financial services, raised $120 million in series B funding.