ഒമാനെയും യുഎഇയെയും ബന്ധിപ്പിക്കുന്ന ഹഫീത് റെയിൽ ശൃംഖലയുടെ (Hafeet Rail network) നിർമാണ പ്രവർത്തനങ്ങൾ വേഗത്തിൽ പുരോഗമിക്കുന്നു. ഒമാനിലെ സുഹാർ നഗരത്തെയും യുഎഇയിലെ അബുദാബിയേയും ബന്ധിപ്പിക്കുന്ന റെയിൽ ശൃംഖലയുടെ ദൂരം 238 കിലോമീറ്ററാണ്. റെയിൽ പദ്ധതിയുടെ 50 ശതമാനം ജോലികൾ പൂർത്തിയായതായി ഗ്ലോബൽ റെയിൽ സമ്മേളനത്തിൽ സംസാരിക്കവേ എത്തിഹാദ് റെയിൽ (Etihad Rail) സിഇഒ ഷാദി മലക് വ്യക്തമാക്കി.

 Hafeet Rail

സുഹാർ തുറമുഖം വഴി 3800ലധികം റെയിലുകൾ എത്തിച്ചതോടെ റെയിൽവേ ലിങ്കിനായുള്ള ട്രാക്ക്-ലേയിങ് ആരംഭിച്ചിരിക്കുകയാണ്. 25 മീറ്റർ നീളവും മൊത്തം 5700 മെട്രിക് ടൺ ഭാരവുമുള്ള 3800ലധികം ഇ-260-ഗ്രേഡ് ട്രാക്കുകളാണ് എത്തിച്ചത്. അൽ ഐൻ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സേവനങ്ങളെ ഹഫീത് റെയിൽ ശൃംഖലയുമായി ബന്ധിപ്പിക്കുന്നതിനുള്ള പങ്കാളിത്തവും പ്രഖ്യാപിച്ചിട്ടുണ്ട്.  ഒമാനും യുഎഇക്കും ഇടയിലുള്ള ആദ്യ എയർ-റെയിൽ ഇടനാഴിയാണ് ഇതോടെ സാധ്യമാകുക.

ഒമാനും യുഎഇക്കും ഇടയിൽ ഇന്റർമോഡൽ ട്രെയിൻ സേവനങ്ങൾ നൽകുന്നതിനായി ഹഫീത് റെയിൽ കമ്പനി അസ്‌യാദ് ലോജിസ്റ്റിക്സുമായി (Asyad Logistics) കരാർ ഒപ്പിട്ടിട്ടുമുണ്ട്. ചരക്ക് ഗതാഗതം, തുറമുഖ പ്രവർത്തനങ്ങൾ, കസ്റ്റംസ് ക്ലിയറൻസ്, കാർഗോ ഏകീകരണം എന്നിവയാണ് ഇതിൽ ഉൾപ്പെടുന്നത്. 

the hafeet rail network connecting sohar, oman, and abu dhabi, UAE (238 km) is over 50 percent complete, announced etihad rail CEO.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version