യുഎഇയിൽ നിന്ന് കേരളത്തിലേക്ക് യാത്ര ചെയ്യാനൊരുങ്ങുന്ന പ്രവാസികൾക്ക് തിരിച്ചടിയായി വിമാന ടിക്കറ്റ് വിലയിൽ വർധനയ്ക്ക് സാധ്യത. ഒക്ടോബർ 15 മുതൽ ആരംഭിക്കുന്ന ശൈത്യകാല സീസണിൽ ടിക്കറ്റിന് 35 ശതമാനത്തിന്റെ വർധനയുണ്ടാകുമെന്നാണ് സൂചന.

ശൈത്യകാലത്ത് കേരളത്തിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ സർവീസുകൾ വെട്ടിക്കുറച്ച വാർത്തകൾക്കിടെയാണ് വിമാന ടിക്കറ്റ് നിരക്ക് വർധിക്കുമെന്ന റിപ്പോർട്ടുകൾ. എന്നാൽ കേരളത്തിലേക്കുള്ള സർവീസുകൾ കുറയ്ക്കില്ലെന്നാണ് എയർ ഇന്ത്യ എക്സ്പ്രസ് സൂചിപ്പിക്കുന്നത്. നിലവിൽ ഡിസംബർ അവധിക്കാലത്ത് കേരളത്തിലേക്കുള്ള ടിക്കറ്റുകളുടെ നിരക്ക് 1,500 ദിർഹം മുതലാണ്. കഴിഞ്ഞ വർഷം ഇതേ സമയത്ത് നിരക്ക് 800 മുതൽ 1,200 ദിർഹം വരെ ആയിരുന്നു.
അതേസമയം, എയർലൈൻ ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ഉന്നതതല യോഗത്തിൽ, വിമാന സർവീസുകളുടെ കുറവ് താൽക്കാലികമാണെന്നും ശീതകാല സീസണിനുള്ളിൽ തന്നെ കുറച്ച സർവീസുകൾ പുനരാരംഭിക്കുമെന്നും ഉറപ്പുനൽകി.
expats travelling from uae to kerala face a potential 35% rise in air ticket prices from october 15 due to the winter season and possible service cuts.
