ഇന്ത്യയിലെ ആദ്യത്തെ വാണിജ്യ ഇലക്ട്രിക് ട്രക്ക് ബാറ്ററി സ്വാപ്പിംഗ്, ചാർജിംഗ് സ്റ്റേഷൻ ഹരിയാനയിലെ സോനിപത്തിൽ ആരംഭിച്ചു. സോനിപത്തിലെ ഗനൗറിനടുത്ത് ഡൽഹി ഇന്റർനാഷണൽ കാർഗോ ടെർമിനൽ പ്രൈവറ്റ് ലിമിറ്റഡിലാണ് (DICT) ഈ സംവിധാനം ആരംഭിച്ചിരിക്കുന്നത്.

പദ്ധതി കേന്ദ്ര റോഡ്, ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി ഉദ്ഘാടനം ചെയ്തു. വൈദ്യുത വാഹനങ്ങൾ മലിനീകരണമില്ലാത്ത ഭാവിക്ക് അത്യാവശ്യമാണെന്ന് നിതിൻ ഗഡ്കരി പറഞ്ഞു. ഇപ്പോൾ വൈദ്യുതി ട്രക്കുകൾ വന്നിരിക്കുന്നു. അവയ്ക്ക് റെയിൽവേയേക്കാൾ കുറഞ്ഞ നിരക്കിൽ സഞ്ചരിക്കാനാകും. ബാറ്ററി വില 50 മുതൽ 60 ശതമാനം വരെ കുറഞ്ഞിട്ടുമുണ്ട്. വരും കാലങ്ങളിൽ സാങ്കേതികവിദ്യ വളരെയധികം പുരോഗമിക്കുമെന്നും ഡീസലിൽ നിന്ന് നമ്മൾ മുക്തമാകുന്ന കാലം വിദൂരമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
india’s first commercial electric truck battery swapping and charging station is inaugurated by nitin gadkari at dict, sonipat, haryana, promoting green transport.


 
