യുകെയുമായി 468 മില്യൺ ഡോളറിന്റെ മിസൈൽ കരാർ ഒപ്പുവെച്ച് ഇന്ത്യ. കരാർ പ്രകാരം യുകെ നിർമിത ലൈറ്റ് വെയ്റ്റ് മിസൈലുകൾ ഇന്ത്യൻ സൈന്യത്തിന് ബ്രിട്ടന്‍ വിതരണം ചെയ്യും. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമറിന്റെ ഇന്ത്യ സന്ദർശനത്തിനിടെയാണ് ഇരു രാജ്യങ്ങളും കരാറിൽ ഒപ്പുവെച്ചത്.

2028ഓടെ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ് ശക്തിയാകുന്നതിനുള്ള ശരിയായ പാതയിലാണ് ഇന്ത്യയെന്ന് സന്ദർശനത്തിനിടെ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ പറഞ്ഞു. 2047ഓടെ ഇന്ത്യയെ പൂർണമായി വികസിത രാജ്യമാക്കുക എന്ന വികസിത് ഭാരതിന്റെ ദർശനം പൂർണമായും വിജയത്തിന്റെ പാതയിലാണ് എന്നതിന്റെ തെളിവാണ് രാജ്യത്ത് കണ്ടതെന്നും സ്റ്റാർമർ കൂട്ടിച്ചേർത്തു. ബ്രിട്ടന്‍ ഈ വളര്‍ച്ചയുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നുവെന്നും സ്റ്റാര്‍മര്‍ വ്യക്തമാക്കി. പ്രധാനമന്ത്രിക്കൊപ്പം ബ്രിട്ടനിലെ പ്രമുഖരായ ബിസിനസുകാര്‍, സംരംഭകര്‍, വിദ്യാഭ്യാസ വിദഗ്ദ്ര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന 125 പേരുടെ സംഘവും ഇന്ത്യാ സന്ദർശനത്തിലുണ്ട്.
india and the uk signed a $468 million missile contract for the supply of uk-made lightweight multirole missiles to the indian army during pm starmer’s visit.
