ഏഥറിന്റെ ഏറ്റവും പുതിയ ഇലക്ട്രിക് സ്കൂട്ടർ കൊണാർക്ക് ലോഞ്ച് ചെയ്തു. ബെംഗളൂരുവിൽ നടന്ന ഏഥർ കമ്യൂണിറ്റി ഡേ 2026 ലാണ് പുതിയ സ്കൂട്ടർ അവതരിപ്പിച്ചത്. ഏഥറിന്റെ ഏറ്റവും പുതിയ ഇഎൽ പ്ലാറ്റ്ഫോമിൽ ഡിസൈൻ ചെയ്ത ആദ്യ മോഡലാണ് കൊണാർക്ക്. ഹാൻഡിൽബാർ മൗണ്ടഡ് ഹെഡ്ലൈറ്റ്, വലിയ എൽഇഡി ഡിആർഎൽ, അലോയ് വീലുകൾ, പ്രകാശിക്കുന്ന ഏഥർ ലോഗോ, എന്നിവയാണ് സവിശേഷതകൾ. ഇതിനുപുറമേ വലിയ സിംഗിൾ പീസ് സീറ്റ്, ഫ്രണ്ട് ഡിസ്ക് ബ്രേക്ക്, സ്ലിം എൽഇഡി ടെയിൽ ലാംപ് എന്നിവയും പുതിയ മോഡലിലുണ്ട്.

ബ്രേക്കിങ് ഡിസ്റ്റൻസ് കുറയ്ക്കാൻ സഹായിക്കുന്ന അഡ്വാൻസ്ഡ് ഇലക്ട്രോണിക് ബ്രേക്കിങ് സിസ്റ്റം പോലുള്ള മികച്ച സുരക്ഷ സംവിധാനങ്ങളാണ് പുതിയ പ്ലാറ്റ്ഫോമിൽ ഏഥർ ഒരുക്കിയിരിക്കുന്നത്. നിലവിലെ ഏഥർ മോഡലുകളേക്കാൾ വിലക്കുറവിലാണ് കൊണാർക്ക് എത്തിയിരിക്കുന്നത്. വിപണിയിൽ കടുത്ത മത്സരമുള്ളതിനാൽ ബജറ്റ് സ്കൂട്ടർ സെഗ്മന്റിലേക്ക് എൻട്രി ചെയ്യണമെങ്കിൽ മത്സരാധിഷ്ഠിത വില നൽകിയേ മതിയാകൂ. യഥാക്രമം 100-125 കിലോമീറ്റർ റേഞ്ച് മോഡലുകൾക്ക് 99,999 രൂപ മുതൽ 1,21,999 വരെയാണ് വില. ഇതിനുപുറമേ 2027 ഓടെ ഇതേ വാഹനത്തിന്റെ 160-200 കിലോമീറ്റർ മോഡലുകളും വിപണിയിലെത്തും.
Ather Energy launches the Konark electric scooter at Ather Community Day 2026 with an EL platform, advanced safety features, and a ₹99,999 starting price
