ഇറാനുമായുള്ള സംഘർഷം നീണ്ടുപോകുകയും നയതന്ത്ര ചർച്ചകൾ തടസ്സപ്പെടുകയും ചെയ്ത പശ്ചാത്തലത്തിൽ ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽതാനിയുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തും. യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും ഖത്തർ പ്രധാനമന്ത്രിയുമായി ചർച്ച നടത്തുന്നുണ്ട്. ഇറാന്റെ ആണവ പദ്ധതിയുമായും യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ഉപാധികളുമായും ബന്ധപ്പെട്ട് അമേരിക്കയുടെയും ഇറാന്റെയും നിർദ്ദേശങ്ങൾ പരസ്പരം കൈമാറുന്നതിലും ഇരുരാജ്യങ്ങളും തമ്മിലുള്ള ഭിന്നതകൾ പരിഹരിക്കുന്നതിലും പ്രധാന പങ്കാണ് ഖത്തർ വഹിക്കുന്നത്.

എന്നാൽ ഇറാനുമായുള്ള ചർച്ചകളിൽ കാര്യമായ പുരോഗതിയില്ലെന്നും ഉടനടി ഒരു വഴിത്തിരിവ് പ്രതീക്ഷിക്കുന്നില്ലെന്നും യു.എസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി. നയതന്ത്ര പരിഹാരത്തിനാണ് ട്രംപിന് താല്പര്യമെങ്കിലും ഇറാന്റെ ആവശ്യങ്ങൾ അടിയന്തരമായി അംഗീകരിക്കാൻ കഴിയാത്തതും യുക്തിസഹമല്ലാത്തതുമാണെന്ന് റൂബിയോ പറഞ്ഞു. അതേസമയം, ചർച്ചകളിൽ പുരോഗതിയുണ്ടാവുകയും ശക്തമായ കരാറിലെത്തുകയും ചെയ്താൽ കൂടുതൽ വ്യോമാക്രമണങ്ങൾ നടത്തില്ലെന്ന് ട്രംപ് വ്യക്തമാക്കി.
Donald Trump will meet Qatar’s prime minister as Doha mediates US-Iran negotiations over Tehran’s nuclear programme and efforts to end the conflict.
