ചില സംസ്ഥാനങ്ങളിലെ സർക്കാർ ഉടമസ്ഥതയിലുള്ള വിതരണക്കാരുടെ ആധിപത്യം അവസാനിപ്പിച്ച് സ്വകാര്യ കമ്പനികൾക്കായി വൈദ്യുതി റീട്ടെയിൽ വിപണി തുറന്നുകൊടുക്കാൻ പദ്ധതിയിട്ട് ഇന്ത്യ. കേന്ദ്ര ഊർജ മന്ത്രാലയം നിർദേശിച്ച കരട് ചട്ടങ്ങൾ പ്രകാരമാണിതെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

അദാനി പവർ (Adani Power), ടാറ്റ പവർ (Tata Power), ടോറന്റ് പവർ (Torrent Power), സിഇഎസ്സി (CESC Limited) തുടങ്ങിയ സ്വകാര്യ കമ്പനികൾക്ക് രാജ്യത്ത് തങ്ങളുടെ സാന്നിധ്യം ശക്തിപ്പെടുത്താൻ ഈ നീക്കം അനുവദിക്കുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. അതേസമയം, സ്വകാര്യവത്കരണത്തിന് ആക്കംകൂട്ടുന്നതും നിരക്ക് വർധനയ്ക്ക് വഴിവെക്കാൻ സാധ്യതയുള്ളതുമായ ഭേദഗതികളുടെ കരട് ചട്ടങ്ങളിൽ അഭിപ്രായമറിയിക്കാൻ സംസ്ഥാന സർക്കാരുകൾക്ക് അയച്ചതായും റിപ്പോർട്ടുണ്ട്.
india’s power ministry proposes draft rules to open the electricity retail market to private companies, ending state-owned distributors’ dominance.