കനേഡിയൻ വിദേശകാര്യ മന്ത്രി അനിത ആനന്ദുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. അനിത ആനന്ദിന്റെ ഇന്ത്യാ സന്ദർശനത്തിലാണ് കൂടിക്കാഴ്ച. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ക്രമാനുഗതമായി പുരോഗമിക്കുകയാണെന്നും പങ്കാളിത്തം മുന്നോട്ട് കൊണ്ടുപോകാൻ ഇന്ത്യ സജീവമായി പ്രവർത്തിക്കുന്നുണ്ടെന്നും ജയശങ്കർ പറഞ്ഞു.

മെയ് 26ന് നടത്തിയ ടെലിഫോൺ സംഭാഷണത്തിനുശേഷം നടത്തിവരുന്ന ക്രിയാത്മക സംഭാഷണങ്ങൾ ഇന്നത്തെ കൂടിക്കാഴ്ചയിലും തുടർന്നു. കഴിഞ്ഞ 2 മാസമായി ഇന്ത്യ-കാനഡ ഉഭയകക്ഷി ബന്ധം ക്രമാനുഗതമായി പുരോഗമിക്കുന്നു. രണ്ട് പ്രധാനമന്ത്രിമാരുടെയും പ്രതീക്ഷകൾ നിറവേറ്റുന്നതിലായിരിക്കണം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് ജയശങ്കർ പറഞ്ഞു. പ്രധാനമന്ത്രിമാരുടെയും ഇന്ത്യയിലെയും കാനഡയിലെയും ജനങ്ങളുടെ താത്പര്യങ്ങളും നിറവേറ്റുന്നതിനെക്കുറിച്ച് ഇരുപക്ഷവും ആലോചിക്കണം. പങ്കാളിത്തം മുന്നോട്ട് കൊണ്ടുപോകുന്നതിന് ആവശ്യമായ സംവിധാനങ്ങൾ പുനഃസ്ഥാപിക്കാനും പുനരുജ്ജീവിപ്പിക്കാനും പ്രവർത്തിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം അനിത ആനന്ദ്, ജയശങ്കറിന്റെ ഊഷ്മളമായ സ്വീകരണത്തിന് നന്ദി പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം ഫലപ്രദമാണെന്ന് അംഗീകരിച്ച അവർ കനനാസ്കിസിൽ നടന്ന ജി 7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി മോഡിയും കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയും നടത്തിയ കൂടിക്കാഴ്ചയെ എടുത്തുപറഞ്ഞു. കാനഡ-ഇന്ത്യ ബന്ധം കൂടുതൽ മെച്ചപ്പെടുത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്-അവർ പറഞ്ഞു.
s jaishankar met canadian foreign minister anita anand in delhi. both discussed the progressive improvement in bilateral ties, focusing on strengthening the partnership.
