ഇന്ത്യയിലെ ഏറ്റവും ഉയർന്ന റാങ്കുള്ള കേന്ദ്ര സർവകലാശാലയായി മാറി ജാമിയ മില്ലിയ ഇസ്‌ലാമിയ (JMI). ടൈംസ് ഹയർ എഡ്യൂക്കേഷൻ (THE) വേൾഡ് യൂണിവേർസിറ്റി റാങ്കിംഗ് 2026ൽ ഇന്ത്യയിലെ മൊത്തം സർവകലാശാലകളിൽനിന്നും നിന്നും മൂന്നാം സ്ഥാനം നേടിയ ജെഎംഐ പ്രധാന നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ്. 401–500 ആഗോള ബാൻഡിൽ ഉൾപ്പെടുന്ന ജെഎംഐ 2025ലെ 501–600 ബാൻഡിലെ റാങ്കിൽ നിന്ന് വൻ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്.

 jamia millia top third uni

115 രാജ്യങ്ങളിൽ നിന്നും പ്രദേശങ്ങളിൽ നിന്നുമുള്ള 2191 സർവകലാശാലകളെ വിലയിരുത്തിയ 22ആമത് THE റാങ്കിംഗിൽ, ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (IISC), ചെന്നൈയിലെ സവിത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ ആൻഡ് ടെക്നിക്കൽ സയൻസസ് എന്നിവ മാത്രമാണ് ഇന്ത്യയിൽ ജെഎംഐയേക്കാൾ ഉയർന്ന റാങ്ക് നേടിയത്. ഇതോടെ 2026ലെ 401–500 ബാൻഡിലെ ഏക കേന്ദ്ര സർവകലാശാലയായും ജെഎംഐ മാറി.

അക്കാഡമിക, ഗവേഷണ മികവിനുള്ള അംഗീകാരം
അധ്യാപന നിലവാരം, ഗവേഷണ നിലവാരം, വർധിച്ചുവരുന്ന അന്താരാഷ്ട്ര സാന്നിധ്യം എന്നിവയിലെ ജെഎംഐയുടെ ശ്രദ്ധേയമായ വളർച്ച പ്രതിഫലിപ്പിക്കുന്നു. അക്കാഡമിക് വികസനത്തിലെ സ്ഥിരമായ ശ്രമങ്ങൾ, സുസ്ഥിരമായ ഗവേഷണ സംരംഭങ്ങൾ, ആഗോള സഹകരണത്തിന്റെ വികാസം എന്നിവയാണ് ഈ പുരോഗതിക്ക് കാരണം.

നേട്ടത്തിൽ അഭിമാനമുണ്ടെന്ന് വൈസ് ചാൻസലർ പ്രൊഫസർ മസർ ആസിഫും റജിസ്ട്രാർ പ്രൊഫസർ മുഹമ്മദ് മെഹ്താബ് ആലം റിസ്‌വിയും പ്രതികരിച്ചു. ജാമിയ കുടുംബത്തെ, പ്രത്യേകിച്ച് ഐക്യുഎസി (ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെൽ) ടീമിനെ ഇരുവരും അഭിനന്ദിച്ചു. ഫാക്കൽറ്റി അംഗങ്ങൾ, വിദ്യാർത്ഥികൾ, ഗവേഷകർ, പൂർവ വിദ്യാർത്ഥികൾ, അനധ്യാപകർ, വ്യവസായ-അക്കാഡമിക് പങ്കാളിത്തം എന്നിവരുടെ കൂട്ടായ പരിശ്രമത്തിന്റെയും സമർപ്പണത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലമാണ് ഈ ശ്രദ്ധേയമായ പ്രകടനമെന്ന് ഇരുവരും കൂട്ടിച്ചേർത്തു.

jamia millia islamia (jmi) is india’s highest-ranked central university in the 2026 the world university ranking, placed in the 401–500 global band.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version