സംസ്ഥാന അതിർത്തികൾക്കപ്പുറത്തേക്ക് വൻ കുതിച്ചുചാട്ടത്തിനൊരുങ്ങി കേരളത്തിന്റെ സ്വന്തം ബ്രോഡ്‌ബാൻഡ് സംരംഭമായ കെഫോൺ (K-FON). സർക്കാർ ഉടമസ്ഥതയിലുള്ള നെറ്റ്‌വർക്ക് അടുത്തിടെ നാഷണൽ ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർ-എ (ISP-A), നാഷണൽ ലോംഗ് ഡിസ്റ്റൻസ് (NLD) ലൈസൻസുകൾ നേടിയതോടെ വിശാലമായ ഇന്ത്യൻ ബ്രോഡ്‌ബാൻഡ് വിപണിയിലേക്ക് പ്രവേശിക്കുന്നതിനുള്ള വേദിയൊരുങ്ങിരിക്കുകയാണ്.

k-fon broadband entry

110 കിലോവോൾട്ട് ട്രാൻസ്മിഷൻ ലൈനുകളിലൂടെ ബന്ധിപ്പിച്ചിരിക്കുന്ന 2600 കിലോമീറ്റർ ഒപ്റ്റിക്കൽ ഗ്രൗണ്ട് വയർ (OPGW) കേബിളുകൾ ഉൾപ്പെടെ, സംസ്ഥാനത്തുടനീളം 32000 കിലോമീറ്ററിലധികം ഫൈബറാണ് കെ-ഫോൺ സ്ഥാപിച്ചിട്ടുള്ളത്. നിലവിൽ കെ-ഫോണിന് ഡാർക്ക് ഫൈബർ ഉപയോഗിക്കുന്ന 10 ക്ലയന്റുകളും 16 താൽക്കാലിക കണക്ഷനുകളുമുണ്ടെന്നും ദേശീയ ISP-A, NLD ലൈസൻസുകൾ ഉള്ളതിനാൽ, അടുത്ത ലക്ഷ്യം കേരളത്തിന് പുറത്തേക്ക് വ്യാപിപ്പിക്കുകയാണെന്നും കെ-ഫോൺ ഡയറക്ടർ ഡോ. സന്തോഷ് ബാബു ഐഎഎസ് പറഞ്ഞു. കേന്ദ്ര ടെൻഡറുകളിലെ വിറ്റുവരവ് മാനദണ്ഡങ്ങൾ പാലിക്കുക എന്നതായിരിക്കാം ഏക തടസ്സം. അതിനാൽ ആ വിടവ് നികത്താൻ സ്വകാര്യ സ്ഥാപനങ്ങളുമായി കൺസോർഷ്യങ്ങൾ രൂപീകരിക്കാൻ പദ്ധതിയിടുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹോം ബ്രോഡ്‌ബാൻഡ് നെറ്റ്‌വർക്ക് ഇതുവരെ 1,26,905 ഉപയോക്താക്കളെ ബന്ധിപ്പിച്ചിട്ടുണ്ട്. ഇതിൽ 85,553 പെയ്ഡ് ഹോം സബ്‌സ്‌ക്രൈബർമാരും 14,195 ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളും ഉൾപ്പെടുന്നു. കൂടാതെ, ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് വഴി ബന്ധിപ്പിച്ചിട്ടുള്ള 23,114 സർക്കാർ ഓഫീസുകൾ ഇപ്പോൾ കെ-ഫോണിന്റെ നെറ്റ്‌വർക്കിനെ ആശ്രയിക്കുന്നു. സബ്‌സ്‌ക്രിപ്‌ഷൻ വളർച്ച അസാധാരണമാണെന്നും അദ്ദേഹം ചൂണിക്കാട്ടി.

2024-2025 സാമ്പത്തിക വർഷത്തിൽ, കെ-ഫോൺ 66 കോടി രൂപയുടെ വിറ്റുവരവാണ് റിപ്പോർട്ട് ചെയ്തത്. 48 കോടി രൂപ എന്ന ലക്ഷ്യത്തേക്കാൾ കൂടുതലാണിത്. 2025-2026 ആകുമ്പോഴേക്കും 250 കോടി രൂപ ലക്ഷ്യമിടുന്നു. അടുത്ത വർഷം മുതൽ, കിഫ്ബി വായ്പ തിരിച്ചടയ്ക്കാൻ തുടങ്ങും. മറ്റ് സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കൽ ഉൾപ്പെടെയുള്ള പുതിയ പദ്ധതികൾ ഇതിന്റെ ഭാഗമായാണ് ആരംഭിക്കുന്നത്-അദ്ദേഹം പറഞ്ഞു.

k-fon secures national isp-a and nld licenses, aiming for entry into the wider indian broadband market and targeting ₹250 crore turnover by 2025-2026.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version