Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

വനിതാ സൗജന്യയാത്ര ഓർഡിനറിയിൽ മാത്രം

9 June 2026

നോ മീൽസ് ടിക്കറ്റുമായി Air India

9 June 2026

സോജില ടണൽ അവസാന ഘട്ടത്തിലേക്ക്

9 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഹർജി പിൻവലിച്ച് മല്യ
News Update

ഹർജി പിൻവലിച്ച് മല്യ

ബ്രിട്ടീഷ് കോടതിയിൽ സമർപ്പിച്ച ബാങ്ക്റപ്റ്റ്സി റദ്ദാക്കാനുള്ള ഹർജി പിൻവലിച്ച് വിജയ് മല്യ! കോടികളുടെ വായ്പാ തട്ടിപ്പ് നടത്തി ഇന്ത്യയിൽനിന്ന് കടന്നുകളഞ്ഞ വ്യവസായിയായ മല്യയാണ് കോടതിയിൽ പുതിയ നീക്കം നടത്തിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ഹർജിയിൽ വാദം നടക്കാനിരിക്കെയാണ്, മല്യയുടെ അഭിഭാഷകർ ‘നോട്ടീസ് ഓഫ് ഡിസ്കണ്ടിന്യുവൻസ്’ സമർപ്പിച്ചത്
News DeskBy News Desk14 October 2025Updated:15 October 20252 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

പാപ്പരാണെന്ന ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യു.കെ കോടതിയിൽ സമർപ്പിച്ചിരുന്ന അപേക്ഷ വിജയ് മല്യ പിൻവലിച്ചു. അതായത് പാപ്പരാണെന്ന ഉത്തരവിൽ മല്യയ്ക്ക് ഇനി എതിരഭിപ്രായമില്ല. ഇതിനർത്ഥം, വിജയ് മല്യയുടെ കിംഗ്ഫിഷർ എയർലൈൻസ് നൽകേണ്ട ഏകദേശം 1.05 ബില്യൺ പൗണ്ടിന്റെ ബാധ്യത തിരിച്ചുപിടിക്കാനുള്ള നടപടികളുമായി ബാങ്കുകളുടെ ട്രസ്റ്റിക്ക് മുന്നോട്ട് പോകാം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) നയിക്കുന്ന രാജ്യത്തെ ബാങ്കുകളുടെ കൂട്ടായ്മയ്ക്ക് വേണ്ടി പ്രവർത്തിക്കുന്ന ട്രസ്റ്റിയാണ് മല്യയുടെ ആസ്തികൾ കണ്ടുകെട്ടുക. ഇതോടൊപ്പം പ്രവർത്തനം നിർത്തിയ കിംഗ്‌ഫിഷർ എയർലൈൻസ് സംബന്ധിച്ച ഏകദേശം 1.05 ബില്യൺ പൗണ്ട് (₹11,000 കോടി രൂപ) കുടിശ്ശിക ഈടാക്കാനും ബന്ധപ്പെട്ടവർക്ക് സാധിക്കും.

vijay mallya bankruptcy annulment

മല്യയുടെ നീക്കത്തോടെ എതിർ ഹർജികൊണ്ട് ഉണ്ടാകാവുന്ന തടസ്സങ്ങളില്ലാതെ ട്രസ്റ്റിക്ക് ആസ്തികൾ അന്വേഷിക്കാനും വീണ്ടെടുക്കാനുമുള്ള നടപടികൾ തുടർന്നു നടത്താൻ കഴിയുമെന്ന് ഇന്ത്യൻ ബാങ്കുകളെ പ്രതിനിധീകരിക്കുന്ന യുകെ നിയമസ്ഥാപനമായ TLT LLP പറഞ്ഞു.

2017ൽ ഇന്ത്യയിലെ ഡെബ്റ്റ് റിക്കവറി ട്രൈബ്യൂണൽ (DRT) നൽകിയ വിധിയെ അടിസ്ഥാനമാക്കിയാണ് 2021 ജൂലൈ 26ന് യുകെ ഹൈക്കോടതി വിജയ് മല്യയെ പാപ്പരായി പ്രഖ്യാപിച്ചത്. ഇത് റദ്ദാക്കാനായി മല്യ നൽകിയ ഹർജിയാണ് ഇപ്പോൾ പിൻവലിച്ചിരിക്കുന്നത്. ഇന്ത്യയിലെ കേസുകൾ പുരോഗമിക്കാതിരിക്കുന്നതാണ് യുകെ കോടതിയിലെ ഹർജി പിൻവലിക്കുന്നതിന് പ്രധാന കാരണമായത്.

അതേസമയം തന്റെ ആസ്തികളിൽ നിന്ന് തിരിച്ചുപിടിച്ച തുകയുടെ വിശദാംശങ്ങൾ ഇന്ത്യൻ പൊതുമേഖലാ ബാങ്കുകൾ മറച്ചുവെച്ചതായി ആരോപിച്ച് മല്യ വിമർശനം ഉന്നയിച്ചു. തിരിച്ചുപിടിച്ച തുകയുടെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടും പൂർണമായ കണക്ക് ഹാജരാക്കാത്തതിൽ ബാങ്കുകൾ ലജ്ജിക്കണമെന്ന് മല്യ പറഞ്ഞു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലെ പോസ്റ്റിൽ, ” 14100 കോടി രൂപ അതേ ബാങ്കുകളിലേക്ക് തിരിച്ചുപിടിച്ചതായി കേന്ദ്ര ധനമന്ത്രി വ്യക്തമായി പറഞ്ഞിട്ടും , തിരിച്ചെടുത്ത തുകയുടെ കൃത്യമായ കണക്ക് ഇതുവരെ സമർപ്പിച്ചിട്ടില്ലാത്തതിൽ ഇന്ത്യൻ പൊതുമേഖലാ ബാങ്കുകൾ ലജ്ജിക്കണമെന്ന്” മല്യ കുറിച്ചു.

vijay mallya withdrew his plea to annul the uk bankruptcy order, allowing banks to proceed with recovery of the $1.05 billion kingfisher debt.

bankruptcy annulment banner debt recovery Kingfisher Airlines SBI uk court Vijay Mallya
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

വനിതാ സൗജന്യയാത്ര ഓർഡിനറിയിൽ മാത്രം

9 June 2026

നോ മീൽസ് ടിക്കറ്റുമായി Air India

9 June 2026

സോജില ടണൽ അവസാന ഘട്ടത്തിലേക്ക്

9 June 2026

ഡ്രൈവിങ് ലൈസൻസ് കാലാവധി 50 വയസ്സ് വരെ നീട്ടിയേക്കും

9 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • വനിതാ സൗജന്യയാത്ര ഓർഡിനറിയിൽ മാത്രം
  • നോ മീൽസ് ടിക്കറ്റുമായി Air India
  • സോജില ടണൽ അവസാന ഘട്ടത്തിലേക്ക്
  • ഡ്രൈവിങ് ലൈസൻസ് കാലാവധി 50 വയസ്സ് വരെ നീട്ടിയേക്കും
  • നെഹ്‌റുവിന്റെ റെക്കോർഡ് മറികടക്കാൻ മോദി

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • വനിതാ സൗജന്യയാത്ര ഓർഡിനറിയിൽ മാത്രം
  • നോ മീൽസ് ടിക്കറ്റുമായി Air India
  • സോജില ടണൽ അവസാന ഘട്ടത്തിലേക്ക്
  • ഡ്രൈവിങ് ലൈസൻസ് കാലാവധി 50 വയസ്സ് വരെ നീട്ടിയേക്കും
  • നെഹ്‌റുവിന്റെ റെക്കോർഡ് മറികടക്കാൻ മോദി
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil