$8.65 മില്യൺ സീഡ് ഫണ്ടിങ് നേടി ബെംഗളൂരു ആസ്ഥാനമായുള്ള ഡ്രോൺ സ്റ്റാർട്ടപ് എയർബൗണ്ട് (Airbound). പുതിയ ഫണ്ടിങ്ങിലൂടെ എയർബൗണ്ട് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയുമായി ചേർന്ന് ഡ്രോൺ ഡെലിവെറി പൈലറ്റ് ആരംഭിക്കുന്നതിനായി ഉപയോഗിക്കും. അൽട്രാ-ലൈറ്റ്, ബ്ലെൻഡഡ്-വിംഗ്-ബോഡി ഡ്രോൺ ഉപയോഗിച്ച് ഓരോ ഡെലിവെറിയുടെയും ചിലവ് കുറയ്ക്കുന്ന ലക്ഷ്യത്തോടെയാണ് സ്റ്റാർട്ടപ് പ്രവർത്തിക്കുന്നത്.

2020ൽ നമൻ പുഷ്പ് (Naman Pushp) ആണ് എയർബൗണ്ട് സ്ഥാപിച്ചത്, വെറും പതിനഞ്ച് വയസ്സിലായിരുന്നു ഇത്. ടെയിൽ-സിറ്റർ ഡിസൈൻ ഉള്ള കാർബൺ ഫൈബർ ഫ്രെയിം ഡ്രോണാണ് കമ്പനി വികസിപ്പിച്ചത്. ഇത് സാധാരണ ഡ്രോൺ ഡെലിവെറിയേക്കാൾ 20 മടങ്ങ് കുറഞ്ഞ ചിലവിൽ പാർസലുകൾ എത്തിക്കാനായി രൂപകൽപന ചെയ്തതാണ്. ഡ്യൂവൽ പ്രൊപ്പലർ ഉപയോഗിക്കുന്ന ബ്ലെൻഡഡ്-വിംഗ്-ബോഡി രൂപം, ഡ്രോണിനെ റോക്കറ്റ് പോലെ ഉയർന്നു പറക്കാനും വിമാനം പോലെ മുന്നോട്ട് പറക്കാനും സഹായിക്കും.
ടിആർടി ഡ്രോൺ ഉപയോഗിച്ച് ഒരു സെന്റ് ഡെലിവെറിയാണ് എയർബൗണ്ട് ലക്ഷ്യമിടുന്നത്. സാധാരണയായി ഇന്ത്യയിൽ 3 കിലോഗ്രാം വരെ ചരക്ക് എത്തിക്കാൻ ഇലക്ട്രിക് ടു-വീലേർസ് ഉപയോഗിക്കുന്നു. എന്നാൽ അവ 150 കിലോഗ്രാം ഭാരമുള്ളതും കിലോമീറ്ററിന് ₹2 (ഏകദേശം $0.02) ചിലവുള്ളതുമാണ്. എയർബൗണ്ട് ഈ ചെലവ് 10 പൈസ (ഏകദേശം $0.001) വരെ കുറയ്ക്കാൻ ലക്ഷ്യമിടുന്നു. മനുഷ്യ ഡ്രൈവർ ആവശ്യമില്ലാത്തിനാൽ മൊത്തം ഗതാഗതഭാരം 30 മടങ്ങ് കുറയുന്നതോടെ ഇത് സാധ്യമാകുമെന്നാണ് കമ്പനി പറയുന്നത്.
ഡ്രോൺ ആദ്യ ഘട്ടത്തിൽ 3.3 പൗണ്ട് ഭാരമുള്ളതും 2.2 പൗണ്ട് ചരക്ക് കൈകാര്യം ചെയ്യുന്നതുമായിരിക്കും. രണ്ടാം പതിപ്പ് 2.6 പൗണ്ട് ഭാരമുള്ളതും 6.6 പൗണ്ട് ചരക്ക് പിന്തുണയ്ക്കും. അടുത്ത വർഷം പ്രോട്ടോട്ടൈപ്പ് ഒരുക്കി 2027 ആദ്യ പാദത്തിൽ പ്രൊഡക്ഷൻ തുടങ്ങാനാണ് നീക്കം. എയർബൗണ്ട് ബെംഗളൂരു നാരായണ ഹെൽത്ത് ആശുപത്രിയുമായി ചേർന്നാണ് ആദ്യ പൈലറ്റ് പദ്ധതി ആരംഭിക്കുക. മെഡിക്കൽ ടെസ്റ്റുകൾ, രക്ത സാമ്പിളുകൾ, മറ്റ് നിർണായക സാമഗ്രികൾ തുടങ്ങിയവ ദിവസം 10 ഡെലിവെറികൾ വെച്ച് നടത്തി പരീക്ഷിക്കും. ഫുഡ് ഡെലിവെറി, ക്വിക് കൊമേഴ്സ്, ലാസ്റ്റ് മൈൽ ലോജിസ്റ്റിക്സ് മേഖലകളിലേക്ക് കടക്കാനും സ്റ്റാർട്ടപ്പ് പദ്ധതിയിടുന്നുണ്ട്.
15-year-old naman pushp’s airbound raises $8.65m to pilot ultra-light, rocket-like drone delivery with narayana health, targeting 20x cost reduction.