തദ്ദേശീയമായി വികസിപ്പിച്ച ആകാശ് വ്യോമ പ്രതിരോധ മിസൈൽ സംവിധാനം (Akash air defence missile system) ബ്രസീലിന് നൽകാമെന്ന വാഗ്ദാനവുമായി ഇന്ത്യ. ബ്രസീലിയൻ ഉപരാഷ്ട്രപതി ജെറാൾഡോ അൽക്മിനും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും തമ്മിൽ ഡൽഹിയിൽ വെച്ച് നടത്തിയ കൂടിക്കാഴ്ചയിലാണ് ആകാശ് വ്യോമപ്രതിരോധ സംവിധാനം നൽകാമെന്ന വാഗ്ദാനം ഇന്ത്യ മുന്നോട്ടുവെച്ചത്. കൂടിക്കാഴ്ചയിൽ പ്രതിരോധ സഹകരണം വർധിപ്പിക്കാനും ആയുധ സംവിധാനങ്ങളുടെയും പ്ലാറ്റ്ഫോമുകളുടെയും സംയുക്ത വികസനത്തിനും നിർമാണത്തിനുമുള്ള സാധ്യതകളും ഇരുരാജ്യങ്ങളും ചർച്ച ചെയ്തു.

india brazil akash missile

സൗഹൃദ രാജ്യങ്ങളിലേക്ക് പ്രതിരോധ ഉപകരണങ്ങൾ കയറ്റുമതി ചെയ്യാനുള്ള ഇന്ത്യയുടെ പ്രതിരോധ നയതന്ത്രത്തിന്റെ ഭാഗമായാണ് ആകാശ് വ്യോമ പ്രതിരോധ മിസൈൽ സംവിധാനം നൽകാമെന്ന വാഗ്ദാനം മുന്നോട്ടുവെച്ചത്. ബ്രസീൽ പ്രതിരോധ മന്ത്രി ജോസ് മ്യൂസിയോ മോണ്ടെറോ ഫിൽഹോയും യോഗത്തിൽ പങ്കെടുത്തു. പ്രതിരോധവുമായി ബന്ധപ്പെട്ട നിലവിലുള്ള സംരംഭങ്ങളുടെ പുരോഗതിയും കൂടിക്കാഴ്ചയിൽ അവലോകനം ചെയ്തു. പ്രതിരോധ ഉപകരണങ്ങളുടെ സഹ-വികസനത്തിനും സഹ-ഉത്പാദനത്തിനുമുള്ള അവസരങ്ങൾ പര്യവേക്ഷണം ചെയ്യുന്നത് ഉൾപ്പെടെ സംയുക്ത പ്രവർത്തനത്തിനുള്ള മുൻഗണനാ മേഖലകളും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു.

india has offered its indigenous akash air defence missile system to brazil, part of a push to boost defence exports and co-production opportunities.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version