തീരുവയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി ഇന്ത്യൻ സംഘം നിലവിൽ യുഎസ്സിലുണ്ടെന്ന് വാണിജ്യ സെക്രട്ടറി രാജേഷ് അഗർവാൾ പറഞ്ഞു. എന്നാൽ യുഎസ് ഫെഡറൽ സർക്കാർ ഷട്ട്ഡൗൺ കാരണം, ഉഭയകക്ഷി വ്യാപാര കരാറിൽ (BTA) അടുത്ത ഔദ്യോഗിക റൗണ്ട് ചർച്ചകൾ നടത്താൻ ഇത് ശരിയായ സമയമല്ലെന്നും ബിടിഎയിൽ ഇന്ത്യയുടെ ചീഫ് നെഗോഷ്യേറ്റർ കൂടിയായ അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്ത് നടപ്പ് സാമ്പത്തിക വർഷത്തേക്ക് ആവശ്യമായ ഫണ്ടിംഗ് നിയമനിർമാണം നടത്താൻ കഴിയാത്തതിനാൽ യുഎസ് സർക്കാർ നിലവിൽ ഷട്ട്ഡൗൺ നേരിടുകയാണ്. താരിഫ് പ്രശ്നങ്ങൾക്ക് പരിഹാരം കാണാനായി ഇന്ത്യൻ സംഘം യുഎസ്സിലുണ്ട്. ഇതിനകം ചർച്ച നടന്നതായും പരിഹാരത്തിൽ എത്തിച്ചേരുമെന്ന പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുഎസ്സിലെ ഷട്ട്ഡൗൺ പ്രശ്നങ്ങൾ കാരണം വ്യാപാര ചർച്ചയ്ക്ക് ശരിയായ സമയമല്ലെന്നും വാണിജ്യ സെക്രട്ടറി ചൂണ്ടിക്കാട്ടി.
indian team in the us to discuss tariffs; commerce secretary rajesh agarwal hopes for a resolution, but bta talks are paused due to the us shutdown.