കർഷകർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വമ്പൻ സമ്മാനം. താഴ്ന്ന നിലവാരത്തിലുള്ള 100 കാർഷിക ജില്ലകളെ പരിവർത്തനം ചെയ്യുന്നതിനായി 35440 കോടി രൂപയുടെ രണ്ട് കേന്ദ്ര മെഗാ പദ്ധതികളാണ് പ്രധാനമന്ത്രി മോഡി ആരംഭിച്ചിരിക്കുന്നത്. താഴ്ന്ന നിലവാരത്തിലുള്ള 100 കാർഷിക ജില്ലകളെ പരിവർത്തനം ചെയ്യുന്നതിനും ഇറക്കുമതി കുറയ്ക്കുന്നതിനുമായാണ് പദ്ധതികൾ. ഇതോടൊപ്പം പയർവർഗ്ഗങ്ങളുടെ ഉത്പാദനം വർദ്ധിപ്പിക്കുന്നതിനും പദ്ധതികൾ ഊന്നൽ നൽകുന്നു.

ഇന്ത്യൻ കാർഷിക ഗവേഷണ സ്ഥാപനത്തിൽ കർഷകരുടെയും കാർഷിക വിദഗ്ധരുടെയും സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കവേയാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. സ്വാശ്രയത്വത്തിലും കയറ്റുമതിയിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ പ്രധാനമന്ത്രി കർഷകരോട് ആവശ്യപ്പെട്ടു. ആഗോള കാർഷിക വിപണിയിൽ ആധിപത്യം സ്ഥാപിക്കാൻ കഴിയുന്ന വിളകളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
pm modi launches rs 35440 crore mega central schemes to transform 100 low-performing agricultural districts and boost pulses production in india.
