ഇന്ത്യയും പാകിസ്താനും തമ്മിൽ നടക്കാൻ സാധ്യതയുണ്ടായിരുന്ന ആണവയുദ്ധം തടയാൻ താൻ താരിഫുകൾ ഉപയോഗിച്ചു എന്ന അവകാശവാദം ആവർത്തിച്ച് യുഎസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ്. യുദ്ധം അവസാനിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിച്ചതായും വ്യാപാരം സംബന്ധിച്ച് ഇരു രാജ്യങ്ങളുമായും താൻ ബന്ധപ്പെട്ടിരുന്നതായും അദ്ദേഹം പറഞ്ഞു.

വ്യാപാരം ഉപയോഗിച്ചുകൊണ്ട് ഈ യുദ്ധങ്ങളിൽ പലതും നിർത്തിവെച്ചു. ഉദാഹരണത്തിന്, ഇന്ത്യയും പാകിസ്താനും വളരെ കഠിനമായി മുന്നോട്ട് പോകുകയായിരുന്നു. ഏഴ് വിമാനങ്ങൾ വെടിവെച്ചു വീഴ്ത്തി. മോശം കാര്യങ്ങൾ സംഭവിച്ചുകൊണ്ടിരുന്നപ്പോഴും ഇരുവരോടും വ്യാപാരത്തെക്കുറിച്ച് സംസാരിച്ചു.യുദ്ധം നിർത്തുന്നില്ലെങ്കിൽ വ്യാപാര കരാർ ഉണ്ടാക്കില്ലെന്ന് മുന്നറിയിപ്പ നൽകിയെന്നും ട്രംപ് പറഞ്ഞതായി വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ അമേരിക്കയിലേക്ക് വിൽക്കുന്ന ഏതൊരു ഉത്പന്നത്തിനും 200% തീരുവ ചുമത്തുമെന്ന് ഇരു രാജ്യങ്ങളുടെയും നേതാക്കളെ അറിയിച്ചതായും അടുത്ത ദിവസം സംഘർഷം ലഘൂകരിക്കാൻ തീരുമാനിച്ചതായി അവർ അറിയിച്ചതായും ട്രംപ് കൂട്ടിച്ചേർത്തു.
donald trump claims he stopped a potential india-pakistan war by threatening 200% tariffs on their exports to the us, linking trade to conflict resolution.