ഫാസ്ടാഗ് വാർഷിക പാസ് ഉപഭോക്താക്കളുടെ എണ്ണം 25 ലക്ഷം കടന്നു. ദേശീയപാത അതോറിറ്റിയാണ് (NHAI) ഇക്കാര്യം അറിയിച്ചിരിക്കുന്നത്. വാർഷിക പാസ് ആരംഭിച്ച് രണ്ടുമാസത്തിനുള്ളിലാണ് ഈ നേട്ടമെന്നും കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ രാജ്യത്തുടനീളം ഏകദേശം 5.67 കോടി രൂപയുടെ ഇടപാടുകൾ രേഖപ്പെടുത്തിയതായും ദേശീയപാതാ അതോറിറ്റി അറിയിച്ചു.

2025 ഓഗസ്റ്റ് 15നാണ് ഫാസ്റ്റ് ടാഗ് വാർഷിക പാസ് ആരംഭിച്ചത്. 3000 രൂപ അടച്ചാൽ ഒരുവർഷത്തേക്ക് അല്ലെങ്കിൽ 200 ടോൾ പ്ലാസ ക്രോസിങ്ങുകൾ വരെ ഉപയോഗിക്കാനാണ് അനുമതി. നാഷണൽ ഹൈവേ ഉപയോക്താക്കൾക്ക് സുഗമമായ യാത്രാ ഓപ്ഷൻ നൽകുന്ന പാസ് നാഷണൽ ഹൈവേകളിലും നാഷണൽ എക്സ്പ്രസ് വേകളിലുമുള്ള ഏകദേശം 1150 ടോൾ പ്ലാസകളിൽ ബാധകമാണ്. സാധുവായ ഫാസ്റ്റ് ടാഗ് ഉള്ള എല്ലാ വാണിജ്യേതര വാഹനങ്ങൾക്കും വാർഷിക പാസ് ലഭ്യമാണ്.
fastag annual pass crosses 2.5 million users in two months, recording transactions worth ₹5.67 crore. valid for 200 crossings or one year for ₹3000.