വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിനായുള്ള (Vande Bharat Sleeper train) ഫസ്റ്റ് എസി കോച്ചിന്റെ ഡിസൈൻ അനാച്ഛാദനം ചെയ്തു. ന്യൂഡൽഹി ഭാരത് മണ്ഡപത്തിൽ നടന്ന ഇന്റർനാഷണൽ റെയിൽവേ എക്യുപ്‌മെന്റ് എക്സിബിഷനിലാണ് (IREE) ഡിസൈൻ പുറത്തിറക്കിയത്. ഇന്ത്യ-റഷ്യ സംയുക്ത സംരംഭമായ കൈനെറ്റ് റെയിൽവേ സൊല്യൂഷൻസിന്റേതാണ് (Kinet Railway Solutions) ഡിസൈൻ.

റഷ്യൻ റോളിംഗ് സ്റ്റോക്ക് ലീഡേർസായ ടിഎംഎച്ചും (TMH) റെയിൽ വികാസ് നിഗം ലിമിറ്റഡും (RVNL) രൂപീകരിച്ച സംയുക്ത സംരംഭത്തിന് 120 വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ നിർമിക്കുന്നതിനും പരിപാലിക്കുന്നതിനുമുള്ള ചുമതലയാണുള്ളത്. ഇന്ത്യൻ റെയിൽവേയ്ക്കായി ആകെ 1,920 കോച്ചുകൾ നിർമിക്കും.
ആധുനിക സൗകര്യങ്ങളോടുകൂടിയ വിശാലമായ ഡിസൈനാണ് വന്ദേഭാരത് സ്ലീപ്പറിന്റേത്. മോഡേർണും യാത്രക്കാർക്ക് അനുയോജ്യവുമായ രീതിയിലുള്ള ഡിസൈൻ യാത്രാ സുഖത്തിനൊപ്പം സ്വകാര്യതയ്ക്കും മുൻഗണന നൽകുന്നു. അപ്പർ ബെർത്തിൽ എളുപ്പത്തിൽ പ്രവേശിക്കാൻ സ്റ്റെയർകേസ്, ഓരോ സീറ്റിലും ബിൽഡ്-ഇൻ യുഎസ്ബി പോർട്ടുകൾ, വ്യക്തിഗത റീഡിംഗ് ലൈറ്റുകൾ, സ്മാർട്ട് സ്റ്റോറേജ് കമ്പാർട്ട്‌മെന്റുകൾ തുടങ്ങിയവയാണ് ഫസ്റ്റ് എസി ഫോർ-ബെർത്ത് കമ്പാർട്ട്‌മെന്റിലുള്ളത്.
The first ac coach design for the vande bharat sleeper train was unveiled by the indo-russian joint venture kinet railway solutions at iree.