പമ്പയില്‍നിന്ന് ഇരുമുടിക്കെട്ട് നിറച്ച് രാഷ്ട്രപതി ദ്രൗപദി മുര്‍മു ബുധനാഴ്ച ശബരിമലയില്‍ അയ്യപ്പദര്ശനത്തിനെത്തിയതിനു പിന്നാലെ സന്നിധാനത്തെ ഓഫീസ് കോംപ്ലക്സ് രണ്ടുമണിക്കൂർ ‘രാഷ്ട്രപതിഭവൻ’ ആയി മാറി . രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ വരവ് ശബരിമലയുടെ നിർദ്ദിഷ്ട മാസ്റ്റർ പ്ലാൻ അടക്കം പദ്ധതികളുടെ വികസനത്തിനുകൂടി പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷ.

ശബരിമലയെ ദേശീയ തീർഥാടനപദവിയിലേക്കുയർത്തണമെന്നതു കേരളത്തിന്റെ വർഷങ്ങളായുള്ള ആവശ്യമാണ്. ആചാരങ്ങളിലെ വ്യത്യസ്തത, പരിസ്ഥിതിയോടിണങ്ങിയ തീർഥാടനം എന്നീ പ്രത്യേകതകളുള്ള ശബരിമലയിലും അനുബന്ധ ഇടങ്ങളിലും തീർത്ഥാടന സൗകര്യത്തിനുമുൻതൂക്കം നൽകുന്ന പദ്ധതികളാകും രാഷ്ട്രപതിയുടെ പരിഗണനക്കെത്തുക. ശബരിമല മാസ്റ്റർപ്ലാനിൽ വിഭാവനം ചെയ്യുന്ന പദ്ധതികൾക്ക് കേന്ദ്ര സർക്കാർ മുൻതൂക്കം നൽകുമെന്ന പ്രതീക്ഷ കൂടി കേരളത്തിനുണ്ട്. രാഷ്ട്രപതിയുടെ ശബരിമലദർശനം കൊണ്ട് കൂടി ശബരിമലയുടെ പ്രാധാന്യം രാഷ്ട്രപതി ഭവനിൽ നിന്നും ഔദ്യോഗികമായി കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിലേക്ക് കുറെക്കൂടി ശക്തമായി എത്താനിടയാക്കും .
ശബരിമല വികസനത്തിന്റെ പ്രധാന പ്രതിസന്ധി ഫണ്ടിന്റെ ലഭ്യത കുറവാണ്. നിലവിൽ സന്നിധാനത്തെത്തുന്ന ഭക്തർ നൽകുന്ന കണികയിൽ നിന്നും വഴിപാടുകളിൽ നിന്നുമാണ് നടത്തിപ്പിന് വേണ്ട തുക സമാഹരിക്കുന്നത്. ക്ഷേത്രത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത്, കേന്ദ്ര സർക്കാരിന്റെ ക്ഷേത്ര വികസനപദ്ധതികളിൽ ഇവിടവും ഉൾപ്പെടുത്താവുന്നതാണെന്ന ശുപാർശ രാഷ്ട്രപതി കേന്ദ്രസർക്കാരിന് നൽകിയേക്കും. ശബരിമല വിമാനത്താവളം, ശബരി റെയിൽ പദ്ധതി, റോപ്വേ, പമ്പയിലെ സുരക്ഷാപാലം, ശബരിമല ക്ഷേത്രത്തിന്റെ സമഗ്രമാറ്റം തുടങ്ങിയവയ്ക്ക് കേന്ദ്രസഹായം ലഭ്യമായാൽ വികസനത്തിന് വേഗം കൂടും.
കേരള ഗവർണറായിരിക്കേ 1962- ൽ വി.വി. ഗിരി ശബരിമല ദർശനത്തിനെത്തിയിരുന്നു. അന്ന് വി വി ഗിരി മുൻകൈയെടുത്തു ശബരിമളകു വനം വകുപ്പിൽ നിന്നും അനുവദിച്ചത് 50 ഏക്കർ ഭൂമിയായിരുന്നു. വി വി ഗിരിയുടെ ആദ്യവരവിൽ ചാലക്കയംവരെമാത്രമേ വാഹനസൗകര്യം ഉണ്ടായിരുന്നുള്ളൂ. ഈ യാത്രയ്ക്കുശേഷമാണ് ചാലക്കയത്തുനിന്ന് പമ്പയിലേക്കുള്ള റോഡിന് ഭൂമി, ദേവസ്വത്തിന് വനംവകുപ്പിൽനിന്ന് വിട്ടുകിട്ടിയത്. ഇപ്പോൾ ശബരിമലയിൽ ദർശനത്തിനെത്തിയത് രാജ്യത്തിൻറെ രാഷ്ട്രപതിയാണെന്നത് കണക്കിലെടുത്തു ഏറെ വികസന പ്രതീക്ഷയിലാണ് ശബരിമല.
ദേവസ്വം ബോര്‍ഡിന്റെ ഗൂര്‍ഖ വാഹനത്തിലാണ് രാഷ്ട്രപതി സന്നിധാനത്തെത്തിയത്. . രാവിലെ തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട രാഷ്ട്രപതി, 8.40-ഓടെ പ്രമാടത്ത് ഹെലിക്കോപ്റ്ററില്‍ ഇറങ്ങി. തുടര്‍ന്ന് റോഡുമാര്‍ഗം രണ്ടുമണിക്കൂറോളം യാത്രചെയ്ത് പമ്പയിലെത്തുകയായിരുന്നു. തുടര്‍ന്ന് പമ്പാ സ്നാനം നടത്തി കെട്ടുനിറച്ച് മലകയറി. നേരത്തേ ട്രയല്‍ റണ്‍ നടത്തിയ ആറോളം പ്രത്യേക ഗൂര്‍ഖ വാഹനങ്ങളിലാണ് സന്നിധാനത്തെത്തിയത്.
എമര്‍ജന്‍സി സര്‍വീസായി കടന്നുപോകുന്ന സ്വാമി അയ്യപ്പന് റോഡുവഴി കൊടും വളവുകളും കയറ്റങ്ങളും നിറഞ്ഞ വഴിയിലൂടെ 20 മിനിറ്റോളം പിന്നിട്ടാണ് സന്നിധാനത്തെത്തിയത്. തുടര്‍ന്ന് ഇരുമുടിയേന്തി 18-ാംപടി ചവിട്ടി മേലേതിരുമുറ്റത്തെത്തി. തന്ത്രി കണ്ഠരര് മഹേഷ് മോഹനര് പൂര്‍ണകുംഭം നല്കി രാഷ്ട്രപതിയെ സ്വീകരിച്ചു. പിന്നീട് രാഷ്ട്രപതി ശ്രീകോവിലിന്റെ മുന്നിലെത്തി ദര്‍ശനം നടത്തുകയായിരുന്നു.
president droupadi murmu visited sabarimala, sparking hopes for central funding and fast-tracked development for the master plan and national pilgrimage status.