നോർത്ത് ഈസ്റ്റേൺ റെയിൽവേ (NER) ലെ റെയിൽവേ റിക്രൂട്ട്മെന്റ് സെൽ (RRC) അപ്രന്റീസ് നിയമനത്തിനായി ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചു. 2025 നവംബർ 15 വരെ അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾക്ക് ആർആർസി നോർത്ത് ഈസ്റ്റേൺ റെയിൽവേയുടെ ഔദ്യോഗിക വെബ്സൈറ്റായ https://ner.indianrailways.gov.in വഴി ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷാ ഫോം പൂരിപ്പിക്കുന്നതിന് മുമ്പ് സാധുവായ മൊബൈൽ നമ്പറും ഇമെയിൽ ഐഡിയും ഉണ്ടായിരിക്കണം. 1104 ഒഴിവുകളാണ് ആകെയുള്ളത്.

പത്താം ക്ലാസ് പരീക്ഷയോ തത്തുല്യ യോഗ്യതയോ കുറഞ്ഞത് 50% മാർക്കോടെ പാസ്സായവർക്ക് അപേക്ഷിക്കാവുന്നതാണ്. കൂടാതെ നാഷണൽ കൗൺസിൽ ഫോർ വൊക്കേഷണൽ ട്രെയിനിംഗ് (NCVT) അല്ലെങ്കിൽ സ്റ്റേറ്റ് കൗൺസിൽ ഫോർ വൊക്കേഷണൽ ട്രെയിനിംഗ് (SCVT) നൽകുന്ന ബന്ധപ്പെട്ട ട്രേഡിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം. 24 വയസ്സാണ് ഉയർന്ന പ്രായപരിധി. എസ്സി/എസ്ടി ഉദ്യോഗാർത്ഥികൾക്ക് 5 വർഷവും ഒബിസി ഉദ്യോഗാർത്ഥികൾക്ക് 3 വർഷവും ബെഞ്ച്മാർക്ക് വൈകല്യമുള്ളവർക്ക് (PWBD) 10 വർഷവും ഇളവ് ലഭിക്കും. നൂറ് രൂപയാണ് അപേക്ഷാ ഫീസ്. എസ്സി/എസ്ടി/പിഡബ്ല്യുബിഡി/വനിതാ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷാ ഫീ നൽകേണ്ടതില്ല.
rrc north eastern railway releases notification for 1104 apprentice vacancies. 10th pass with itc eligible. apply online by november 15, 2025.