23 സംസ്ഥാനങ്ങളിലായി 20933 കിലോമീറ്റർ ദൈർഘ്യമുള്ള നെറ്റ്വർക്ക് സർവേ വാഹനങ്ങൾ വിന്യസിക്കാൻ ദേശീയപാതാ അതോറിറ്റി ഓഫ് ഇന്ത്യ (NHAI). ദേശീയപാതകളുടെ റോഡ് ഇൻവെന്ററി, നടപ്പാതകളുടെ അവസ്ഥ എന്നിവയുടെ ശേഖരണം, വിശകലനം എന്നിവയ്ക്കായാണ് ഇത്.

ഇതിലൂടെ റോഡ്-നടപ്പാതകൾ എന്നിവയുമായി ബന്ധപ്പെട്ട ആവശ്യമായ വിവരങ്ങൾ ശേഖരിക്കാൻ എൻഎച്ച്എഐയെ കൂടുതൽ പ്രാപ്തമാക്കുമെന്ന് റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം അറിയിച്ചു. പുറംഭാഗത്തെ വിള്ളലുകൾ, കുഴികൾ, പാടുകൾ തുടങ്ങിയവ ഉൾപ്പെടെയാണിത്.
മനുഷ്യ ഇടപെടലില്ലാതെ റോഡിലെ തകരാറുകൾ യാന്ത്രികമായി പിടിച്ചെടുത്ത് റിപ്പോർട്ട് ചെയ്യാൻ കഴിവുള്ള 3D ലേസർ അധിഷ്ഠിത എൻഎസ് വി സംവിധാനം ഉപയോഗിച്ചാണ് സർവേകൾ നടത്തുന്നത്. സർവേയിലൂടെ ശേഖരിക്കുന്ന ഡാറ്റ എൻഎച്ച്എഐയുടെ എഐ അധിഷ്ഠിത പോർട്ടലായ ഡാറ്റ ലേക്കിൽ അപ്ലോഡ് ചെയ്യും. തുടർന്ന് എൻഎച്ച്എഐ വിദഗ്ധ സംഘം ഇവ വിശകലനം ചെയ്യുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു
nhai deploys 3d laser-based network survey vehicles across 20933 km of national highways to automatically capture and report road and pavement defects.